Film News

തമിഴിൽ അയ്യപ്പനായി പാർഥിപനും കോശിയായി കാർത്തിയും; 'അയ്യപ്പനും കോശിയും' തമിഴ് പതിപ്പിന് സ്ഥിരീകരണം

സച്ചിയുടെ സംവിധാനത്തില്‍ ബിജു മേനോനും പൃഥ്വിരാജ് സുകുമാരനും പ്രധാന വേഷങ്ങളിലെത്തിയ 'അയ്യപ്പനും കോശിയും' തമിഴ് പതിപ്പില്‍ പാർഥിപനും കാർത്തിയും പ്രധാനവേഷത്തിലെത്തും. എസ് കതിരേശന്‍ നിര്‍മ്മിക്കുന്ന റീമേക്കില്‍ കോശിയായി കാര്‍ത്തിയും അയ്യപ്പന്‍ നായരായി പാർഥിപനും എത്തുമെന്നാണ് സ്ഥിരീകരണം. സച്ചി തമിഴ് റീമേക്കിനായി നിര്‍ദേശിച്ചിരുന്നതും ഇരുവരുടേയും പേരുകളായിരുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു.

ബിജു മേനോന്റെ റോളില്‍ ശരത്കുമാറും, പൃഥ്വിരാജിന്റെ കഥാപാത്രത്തെ ശശികുമാറും അവതരിപ്പിക്കുമെന്നായിരുന്നു നേരത്തെ തമിഴ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നത്. സൂര്യ-കാര്‍ത്തി സഹോദരങ്ങള്‍ ബിഗ് സ്‌ക്രീനില്‍ ഒന്നിക്കുന്ന ചിത്രമായി അയ്യപ്പനും കോശിയും റീമേക്ക് ഒരുങ്ങുന്നുവെന്നും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇതിനെല്ലാം ഒടുവിലാണ് കാസ്റ്റിങ്ങിൽ ഔദ്യോ​​ഗി​ക സ്ഥിരീകരണം ആയിരിക്കുന്നത്.

2020 ഫെബ്രുവരി ഏഴിന് റിലീസ് ചെയ്ത അയ്യപ്പനും കോശിയും സച്ചി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ്. 5 കോടി മുതൽമുടക്കിൽ ഒരുക്കിയ ചിത്രം 50 കോടിക്ക് മുകളിലാണ് വേള്‍ഡ് വൈഡ് ആയി കളക്ഷന്‍ നേടിയത്. സംവിധായകന്‍ രഞ്ജിത്ത് പി എം ശശിധരനൊപ്പം ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. അട്ടപ്പാടിയുടെ പശ്ചാത്തലത്തില്‍ എസ് ഐ അയ്യപ്പന്‍ നായരും റിട്ടയേഡ് ഹവില്‍ദാര്‍ കോശി കുര്യനും തമ്മിലുള്ള ഈഗോയുടെ കഥയായിരുന്നു ചിത്രം പറഞ്ഞത്.

തിര പോലെ വ്യത്യസ്‍തമായ സിനിമ, വിനീത് ശ്രീനിവാസന്റെ ത്രില്ലർ ചിത്രം പൂജ റിലീസായി എത്തും: വിശാഖ് സുബ്രഹ്മണ്യം അഭിമുഖം

പ്രേംനസീർ സാർ ലെജന്റ് ആണ്, അദ്ദേഹത്തിനെതിരെ മോശം പരാമർശം നടത്താൻ ഞാൻ ആരാണ്: ടിനി ടോം

'കേരളം അധികം വൈകാതെ ഒരു വൃദ്ധസദനമാകുമോ'?യുണൈറ്റഡ് കിങ്ഡം ഓഫ് കേരള കണ്ട് ആശങ്ക പ്രകടിപ്പിച്ച് ഡീൻ കുര്യാക്കോസ്

ജാതിക്കോളനികള്‍ അല്ല, ഗെറ്റോകള്‍ സൃഷ്ടിക്കപ്പെടുകയാണ് | Dr. Maya Pramod

മലയാള സിനിമയിലെ ജൂനിയേഴ്സും സീനിയേഴ്സും അടങ്ങുന്ന 'ധീരന്റെ' കാസ്റ്റിം​ഗ് പൂർത്തിയാക്കിയത് ഒന്നര വർഷം കൊണ്ട്: ദേവദത്ത് ഷാജി

SCROLL FOR NEXT