Film News

കര്‍ഷകര്‍ തീവ്രവാദികളെന്ന പരാമര്‍ശം, കങ്കണയ്‌ക്കെതിരെ കേസെടുക്കാന്‍ കര്‍ണാടക കോടതിയുടെ ഉത്തരവ്

കാര്‍ഷിക ബില്ലിനെതിരെ സമരം ചെയ്യുന്നവര്‍ തീവ്രവാദികളെന്ന കങ്കണ റണാവത്തിന്റെ വിവാദ പരാമര്‍ശത്തില്‍ കേസെടുക്കാന്‍ കോടതിയുടെ ഉത്തരവ്. കര്‍ണാടകയിലെ തുമകുരു ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പൊലീസിന് നിര്‍ദേശം നല്‍കിയത്. കങ്കണയുടെ ട്വീറ്റില്‍ അധികാരികള്‍ നടപടി എടുക്കാത്തത് ചോദ്യം ചെയ്ത് അഭിഭാഷകനായ രമേഷ് നായിക് എല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.

കങ്കണ ടീം എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് സെപ്റ്റംബര്‍ 21ന് വന്ന ട്വീറ്റായിരുന്നു പരാതിക്ക് കാരണം. 'പൗരത്വഭേദഗതി നിയമം സംബന്ധിച്ച് തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിച്ച് കലാപത്തിനു വഴിവെച്ചവര്‍ തന്നെയാണ് ഇപ്പോള്‍ കാര്‍ഷിക ബില്ലിനെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും രാജ്യത്ത് ഭീകരത സൃഷ്ടിക്കുകയും ചെയ്യുന്നത്, അവര്‍ തീവ്രവാദികളാണ്. ഞാന്‍ എന്താണ് പറഞ്ഞതെന്ന് നിങ്ങള്‍ക്ക് അറിയാം പക്ഷെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണ്', ഇതായിരുന്നു ട്വീറ്റ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബില്ലിനെ എതിര്‍ക്കുന്ന കര്‍ഷകരെ വേദനിപ്പിക്കുന്നതായിരുന്നു കങ്കണയുടെ ട്വീറ്റെന്നും ജനങ്ങള്‍ക്കിടയില്‍ മനപൂര്‍വം പ്രശ്നം സൃഷ്ടിക്കാനുള്ള ശ്രമമായിരുന്നുവെന്നും അഭിഭാഷകന്റെ പരാതിയില്‍ പറഞ്ഞിരുന്നു. 153 എ, 504, 108 വകുപ്പുകള്‍ ചുമത്തി നടിക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

SCROLL FOR NEXT