Film News

'കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്'; സക്‌സസ് ടീസര്‍ പുറത്തിറക്കി അണിയറ പ്രവര്‍ത്തകര്‍

കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ് ചിത്രത്തിന്റെ സക്‌സസ് ടീസര്‍ പുറത്തുവിട്ടു. മ്യൂസിക് 247 യൂട്യൂബ് ചാനലിലൂടെയാണ് അണിയറ പ്രവര്‍ത്തകര്‍ ടീസര്‍ പങ്കുവെച്ചത്. ഫാമിലി ത്രില്ലര്‍ ചിത്രമായ കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ് ഫെബ്രുവരി നാലാം തീയതിയാണ് റിലീസിനെത്തിയത്. കേരളത്തിനകത്തും പുറത്തുമായി 125ല്‍ അധികം തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്.

ഫസ്റ്റ് പേജ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മോനു പഴേടത്ത് നിര്‍മ്മിച്ച് ശരത് ജി മോഹന്‍ രചനയും സംവിധാനവും ചെയ്ത ചിത്രമാണ് കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്. ചിത്രത്തില്‍ ധീരജ് ഡെന്നിയും ആദ്യ പ്രസാദുമാണ് നായികാ നായകന്‍മാരായി എത്തുന്നത്. അവര്‍ക്ക് പുറമെ ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, നന്ദു, വിജയകുമാര്‍, ശ്രീലക്ഷ്മി തുടങ്ങി നാല്‍പതിലധികം താരങ്ങളും ചിത്രത്തിലുണ്ട്.

നേരത്തെ ഇടപ്പള്ളി വനിത വിനീതയില്‍ ആദ്യ പ്രദര്‍ശനം കാണാന്‍ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം താരങ്ങളായ ഇര്‍ഷാദ്, ദിനേശ് പ്രഭാകര്‍, ശാലൂ റഹീം, അശ്വിന്‍, ആനന്ദ് റോഷന്‍, ജിതിന്‍ പുത്തഞ്ചേരി, പ്രിയംവദ എന്നിവരും സംവിധായകരായ എം പത്മകുമാര്‍, പ്രജീഷ് സെന്‍, ബിനുരാജ്, ഋഷി ശിവകുമാര്‍, ശ്രീജിത് വിജയ്, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, സംഗീത സംവിധായകനായ സൂരജ് എസ് കുറുപ്പ് എന്നിവരും എത്തിയിരുന്നു.

രഞ്ജിന്‍ രാജാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ക്യാമറ പ്രശാന്ത് കൃഷ്ണ, എഡിറ്റിംഗ് റെക്‌സണ്‍ ജോസഫ്. ചിത്രം നിലവില്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT