Film News

സുരാജിനെ സിനിമയ്ക്കായി സമീപിച്ചിട്ടില്ല, വാർത്ത നിഷേധിച്ച് കരിക്ക് ടീം

നടന്‍ സുരാജ് വെഞ്ഞാറമ്മൂടിനൊപ്പം സിനിമ ചെയ്യാന്‍ പോകുന്നു എന്ന വാര്‍ത്ത നിഷേധിച്ച് കരിക്ക് ടീം. കരിക്കിന്റെ ക്രിയേറ്റീവ് ഹെഡും സ്ഥാപകനുമായ നിഖില്‍ പ്രസാദാണ് ഈ വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയത്. സുരാജിനൊപ്പം പുതിയ ചിത്രം ഒരുങ്ങുന്നു എന്ന വാര്‍ത്തയുടെ സ്്ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ടാണ് നിഖില്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.

"ഒരു കാര്യത്തില്‍ വ്യക്തത വരുത്താന്‍ ആഗ്രഹിക്കുന്നു. ഞാനോ എന്റെ കമ്പനിയില്‍ ജോലി ചെയ്യുന്നവരോ സുരാജേട്ടനുമായി ഒരു സിനിമ ചര്‍ച്ചകളും നടത്തിയിട്ടില്ല. ഇനി ഞങ്ങളുടെ പേരില്‍ ആരെങ്കിലും അദ്ദേഹത്തെ സമീപിച്ചിട്ടുണ്ടെങ്കില്‍, അത് കരിക്കിന് വേണ്ടിയല്ല." നിഖില്‍ പ്രസാദ് കുറിച്ചു. സുരാജുമായി ഒന്നിച്ച് വര്‍ക്ക് ചെയ്യാന്‍ കാത്തിരിക്കുന്നു എന്നും നിഖില്‍ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ കൂട്ടിച്ചേര്‍ത്തു.

മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് കരിക്ക് ടീമിനൊപ്പമുള്ള ഒരു തമാശ ചിത്രം വരുന്നുണ്ടെന്ന് സുരാജ് വെഞ്ഞാറമ്മൂട് പറഞ്ഞത്. കുറച്ച് കാലങ്ങളായി സീരിയസ് റോളുകള്‍ മാത്രമാണല്ലോ ചെയ്യുന്നത് എന്ന ചോദ്യത്തിന് മറുപടിയായാണ് സുരാജ് വെഞ്ഞാറമ്മൂട് ഈ ഉത്തരം പറയുന്നത്.

"കോമഡി ഇപ്പോള്‍ ചെയ്യാത്തത് എനിക്ക് താല്‍പര്യമില്ലാത്തത് കൊണ്ടല്ല. എന്റെ അടുത്ത് വരുന്ന തിരക്കഥയില്‍ നിന്ന് മാത്രമേ എനിക്ക് സെലക്ട് ചെയ്യാന്‍ പറ്റൂ. അതുകൊണ്ടാണ്.

ഇനിയിപ്പൊ കോമഡി വരുന്നുണ്ട്. നമ്മുടെ കരിക്ക് ടീമിന്റെ പടം ഞാനാണ് ചെയ്യുന്നത്. വിനീത് ശ്രീനിവാസനൊപ്പം ഒരു പടം ചെയ്തു. അതും ഹ്യൂമറാണ്. ഹ്യൂമറ് വിട്ട് ഒരു പരിപാടിയുമില്ല" എന്നായിരുന്നു സുരാജ് പറഞ്ഞത്.

ഡിജോ ജോസ് ആന്റണിയുടെ ജന ഗണ മനയാണ് സുരാജിന്റെ പുറത്തുവന്ന ഏറ്റവും പുതിയ ചിത്രം. സുരാജിനൊപ്പം പൃഥ്വിരാജ് സുകുമാരന്‍, മംമ്ത മോഹന്‍ദാസ്, ധ്രുവന്‍, വിന്‍സി അലോഷ്യസ്, ശാരി തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ അണിനിരക്കുന്നു.

കഥാപാത്രങ്ങൾക്ക് പേരിടാൻ ഇവരുടെ അനുമതി വേണമെന്ന അവസ്ഥ, സെൻസർ ബോർഡ് നടപടികൾക്കെതിരെ പ്രതിഷേധിക്കും: ബി. രാകേഷ്

ഇന്ത്യാവിഷന്‍ പേരും സമാന ലോഗോയും ഉപയോഗിക്കുന്ന മാധ്യമവുമായി ബന്ധമില്ല, വ്യാജ നീക്കത്തിന് എതിരെ നിയമ നടപടി സ്വീകരിക്കും; എം.കെ.മുനീര്‍

'പാതിരാത്രി' റോഡിൽ ഡാൻസ് കളിച്ചു; നവ്യ നായരെ 'പൊലീസ് പിടിച്ചു', 'പാതിരാത്രി' പ്രൊമോഷന്‍ വീഡിയോ

ഉള്ളൊഴുക്ക്, ഭ്രമയുഗം.. ഇനി 'പാതിരാത്രി'; പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ഛായാഗ്രഹണ മികവുമായി ഷഹനാദ് ജലാൽ

കൊച്ചി കപ്പൽ അപകടം: മത്സ്യങ്ങളിൽ വിഷം കലർന്നിട്ടുണ്ടോ?

SCROLL FOR NEXT