Film News

‘ത്രില്ലടിപ്പിക്കാന്‍ സൈക്കോ ലോലന്‍?’; കരിക്കിന്റെ ‘തേരാ പാരാ’ മൂവി മോഷന്‍ പോസ്റ്ററെത്തി  

THE CUE

കരിക്ക് ആരാധകരെ കട്ട വെയ്റ്റിങ്ങിലാക്കുന്ന തേരാപാര സിനിമയുടെ മോഷന്‍ പോസ്റ്ററെത്തി. ഉടന്‍ വരന്നു എന്ന ക്യാപ്ഷനോടെ കരിക്കിന്റെ യുട്യൂബ് ചാനലിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. നഗരത്തില്‍ രാത്രി പശ്ചാത്തലത്തില്‍ ജാക്കറ്റും മാസ്‌കും ധരിച്ച് ഒരാള്‍ നില്‍ക്കുന്നതാണ് പോസ്റ്ററില്‍. മിസ്റ്ററി-ത്രില്ലര്‍ സൂചനയാണ് നല്‍കുന്നതെങ്കിലും കാറ്റഗറിയില്‍ കോമഡി എന്നാണ് ചേര്‍ത്തിരിക്കുന്നത്.

മോഷന്‍ പോസ്റ്റര്‍ ഇതിനോടകം തന്നെ കരിക്ക് ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. മുഖം മറച്ച് ഇരുട്ടത്ത് നിക്കുന്നത് ലോലനാണ് എന്നാണ് പ്രേക്ഷകരില്‍ പലരുടേയും അനുമാനം. കരിക്ക് നമ്മള്‍ ഉദ്ദേശിച്ച സിനിമയല്ല സാറേ, കരിക്ക് ടീമില്‍ നിന്ന് സൈക്കോ ത്രില്ലര്‍ പ്രതീക്ഷിക്കുന്നവര്‍ ലൈക്ക് അടിക്കൂ, സിനിമ ആയാലും സീരിയല്‍ ആയാലും നമ്മുടെ ജോര്‍ജും ലോലനും വേണം, ലോലനെ സീരിയസ് ആക്കരുത്, സിനിമ ആയാല്‍ പെട്ടെന്ന് തീര്‍ന്നുപോകും വെബ്‌സീരീസ് ആക്കണം എന്നിങ്ങനെ പോകുന്നു കമന്റുകള്‍. രണ്ട് ദിവസമായി എപ്പിസോഡിന് വെയ്റ്റ് ചെയ്യുന്നതിന്റെ പിണക്കവും ചിലര്‍ പ്രകടിപ്പിക്കുന്നുണ്ട്.

കരിക്ക് ഷോ റണ്ണര്‍ നിഖില്‍ പ്രസാദാണ് തേരാ പാരാ മൂവി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. സുനില്‍ കാര്‍ത്തികേയന്റേതാണ് ഛായാഗ്രഹണം. സംഗീതം പിഎസ് ജയഹരി. എല്‍വിന്‍ ചാര്‍ളി ഡിസൈന്‍ ചെയ്ത പോസ്റ്ററില്‍ മോഷന്‍ ഗ്രാഫിക്‌സ് ചെയ്തിരിക്കുന്നത് ബിനോയ് ജോണ്‍ ആണ്.

നടിയെ ആക്രമിച്ച കേസ്; ദിലീപ് കുറ്റവിമുക്തൻ, ഒന്ന് മുതല്‍ ആറ് വരെ പ്രതികള്‍ കുറ്റക്കാര്‍

എട്ട് വര്‍ഷത്തിന് ശേഷം വിധി; നടിയെ ആക്രമിച്ച കേസിന്റെ നാള്‍വഴികള്‍

തൊഴില്‍ വിപ്ലവം എന്ന മിഥ്യ: ഗിഗ് സമ്പദ് വ്യവസ്ഥയുടെ ചൂഷണവും ചരിത്രപരമായ അവകാശ നിഷേധവും

മുഖ്യമന്ത്രി പദവി, മൂന്നുപേരും അർഹരാണ് | Hibi Eden Interview

ആദ്യ ബലാല്‍സംഗ കേസില്‍ അറസ്റ്റ് തടഞ്ഞു, രണ്ടാമത്തേതില്‍ ഇല്ല; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജികളില്‍ നടന്നത്‌

SCROLL FOR NEXT