Film News

'ഗ്രീസിലെ ആ ദിവസം എന്റെ ജീവതം മാറ്റിമറിച്ചു'; സെയ്ഫിന് വിവാഹവാര്‍ഷിക ആശംസകളുമായി കരീന

വിവാഹവാര്‍ഷിക ദിനത്തില്‍ സെയ്ഫ് അലി ഖാന്‍ ആശംസകള്‍ നേര്‍ന്ന് കരീന കപൂര്‍ ഖാന്‍. ഗ്രീസില്‍ നിന്നുള്ള ഇരുവരുടെയും പഴയ ചിത്രം പങ്കുവെച്ചാണ് കരീന ആശംസ അറിയിച്ചത്.

'ഗ്രീസിലെ ആ ദിവസം, ഒരു പാത്രം സൂപ്പും പിന്നെ നമ്മളും, എന്റെ ജീവതമാണ് മാറി മറഞ്ഞത്‌. ലോകത്തിലെ തന്നെ സുന്ദരനായ വ്യക്തിക്ക് എന്റെ വിവാഹവാര്‍ഷിക ആശംസകള്‍' എന്നാണ് കരീന കുറിച്ചത്. താരങ്ങളുടെ 9ാമത്തെ വിവാഹ വാര്‍ഷികമാണിത്.

'ടശന്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് സമയത്താണ് ഇരുവരും പ്രണയത്തിലാവുന്നത്. പിന്നീട് 2012ലാണ് കരീനയും സെയ്ഫും വിവാഹിതരായത്. തൈമുര്‍ അലി ഖാനും ജെഹ് അലി ഖാനുമാണ് ഇരുവരുടെയും മക്കള്‍. 'ഓംകാര', 'ഏജന്റ് വിനോദ്', 'കുര്‍ബാന്‍' എന്നീ ചിത്രങ്ങളിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചിരിക്കുന്നത്.

രാഹുൽ ഗാന്ധിക്കൊപ്പമുള്ള റൈഡ് ലൈഫ് ടൈം മൊമന്റ് | Murshid Basheer Interview

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

SCROLL FOR NEXT