ശരത് ജി മോഹന്‍ രചനയും സംവിധാനവും നിര്‍വഹിച്ച കര്‍ണ്ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗിലെ 'സായാഹ്ന തീരങ്ങളില്‍' എന്ന ഗാനം പുറത്തിറങ്ങി. കെ.എസ് ഹരിശങ്കറാണ് ആലാപനം. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് സംഗീതം നല്‍കിയിരിക്കുന്നത്. 'സായാഹ്ന തീരങ്ങളില്‍' എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ഇതിന് മുമ്പ് റിലീസ് ചെയ്തിരുന്നു.
ചിത്രത്തില്‍ ആകെ അഞ്ചു പാട്ടുകളാണുള്ളത്. ബി കെ ഹരിനാരായണന്റെ രചനയില്‍ ഉണ്ണിമേനോന്‍ ആലപിച്ച കാതോര്‍ത്തു കാതോര്‍ത്തു എന്ന ഗാനവും, ബി കെ ഹരിനാരായണന്റെ രചനയില്‍ രഞ്ജിന്‍ രാജ് പാടിയ എന്തിനാണെന്റെ ചെന്താമരെ എന്ന ഗാനവുമാണ് ഇതിന് മുമ്പ് പുറത്തിറങ്ങിയത്.
ഫാമിലി ത്രില്ലറായ കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ് ജനുവരി 28നാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. ഫസ്റ്റ് പേജ് എന്റെര്‍ടെയ്ന്‍ന്മെന്റിന്റെ ബാനറില്‍ മോനു പഴേടത്താണ് നിര്‍മ്മാണം. ധീരജ് ഡെന്നിയും ആദ്യാ പ്രസാദുമാണ് കേന്ദ്ര കഥാപാത്രങ്ങള്‍. ഇവര്‍ക്ക് പുറമെ ഇന്ദ്രന്‍സ്, നന്ദു, ജോയ് മാത്യൂ, വിജയ് കുമാര്‍, സുനില്‍ സുഖദ, സുധീര്‍ കരമന, ശ്രീലക്ഷ്മി, സേതുലക്ഷ്മിയമ്മ എന്നിവരും ചിത്രത്തിലുണ്ട്.