Film News

അഞ്ച് വർഷത്തിന് ശേഷം കരൺ ജോഹർ സംവിധാനത്തിലേക്ക്; 'റോക്കി ഔർ റാണി കി പ്രേം കഹാനി'യിൽ രൺവീറും ആലിയയും പ്രധാന റോളിൽ

അഞ്ച് വർഷത്തിന് ശേഷം കരൺ ജോഹർ സംവിധാനം ചെയ്യാനൊരുങ്ങുന്നു. റോക്കി ഔർ റാണി കി പ്രേം കഹാനി എന്ന സിനിമയിൽ രൺവീർ സിങ്ങും ആലിയ ഭട്ടുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇഷിത മൊയ്ത്രയും, ശശാങ്ക് ഖൈതാനും, സുമിത് റോയുമാണ് തിരക്കഥാകൃത്തുക്കൾ. ട്വിറ്ററിലൂടെയാണ് സിനിമയെക്കുറിച്ചുള്ള പ്രഖ്യാപനം കരൺ ജോഹർ നടത്തിയത്.

സംവിധാനത്തിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് ഇന്നലെ കരൺ ഒരു വീഡിയോ റിലീസ് ചെയ്തിരുന്നു. സിനിമ സെറ്റിലെ തന്റെ പ്രിയപ്പെട്ട നിമിഷങ്ങൾ കോർത്തിണക്കിയുള്ളതായിരുന്നു വീഡിയോ. ക്യാമറക്ക് പിന്നിൽ നിൽക്കുന്നതാണ് തനിക്ക് ഏറ്റവും ഇഷ്ട്ടമുള്ളതെന്ന് അദ്ദേഹം വീഡിയോയിൽ പറയുന്നു. നിറങ്ങളും, സംഗീതവും, വികാരങ്ങളും കോർത്തിണക്കിയ കഥകൾ പറയുന്നതാണ് തനിക്ക് ഏറ്റവും ഇഷ്ടം. ഞാൻ ഏറ്റവും ഇഷ്ട്ടപെടുന്ന പ്രണയ കഥകൾ സൃഷ്ടിക്കുന്നതിനായി എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള സിനിമ സെറ്റിലേക്ക് ഞാൻ മടങ്ങുന്നു- കരൺ ജോഹർ പറഞ്ഞു.

കരൺ ജോഹർ അവസാനമായി സംവിധാനം ചെയ്ത എ ദിൽ ഹായ് മുഷ്കിൽ മികച്ച കളക്ഷൻ നേടിയിരുന്നു. ഐശ്വര്യ റായും, അനുഷ്ക ശർമയും, രൺബീർ കപൂറുമായിരുന്നു സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കാമിയോ റോളിൽ ഷാറുഖ് ഖാനും ഫവാദ് ഖാനും എത്തിയിരുന്നു. സ്റ്റുഡന്റ് ഓഫ് ദി ഇയർ എന്ന സിനിമയിലൂടെ ആലിയ ഭട്ടിനൊപ്പം മുൻപ് കരൺ വർക്ക് ചെയ്തിട്ടുണ്ട്. സിനിമയുടെ സഹ സംവിധായകനായിരുന്നു കരൺ ജോഹർ. രൺവീർ സിംഗിന്റെ സിംബ്ബാ എന്ന സിനിമയുടെ നിർമ്മാതാവായിരുന്നു കരൺ ജോഹർ.

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുൻ പ്രസിഡന്റും വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗവുമായ സി ശങ്കരൻ നായരുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമ നിർമ്മിക്കുന്നതായുള്ള വിവരം പുറത്ത് വന്നതിന് ശേഷമാണ് സിനിമ സംവിധാനം ചെയ്യുന്നതിനെ കുറിച്ചുള്ള പ്രഖ്യാപനവും വന്നിരിക്കുന്നത്. “ദി അൺടോൾഡ് സ്റ്റോറി ഓഫ് സി ശങ്കരൻ നായർ” എന്ന് പേരിട്ടിരിക്കുന്ന ചിത്രം യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുക്കുന്നത്.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT