Film News

'ബോളിവുഡ്, ടോളിവുഡ് എന്നില്ല, ഇനി എല്ലാം ഇന്ത്യന്‍ സിനിമ'; കരണ്‍ ജോഹര്‍

ഇന്ത്യന്‍ സിനിമകളെ ഇന്ത്യന്‍ ഫിലിം ഇന്‍ഡസ്ട്രി എന്നാണ് അഭിസംബോധന ചെയ്യേണ്ടതെന്ന് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍. ബോളിവുഡ്, ടോളിവുഡ് എന്നീ പേരിട്ട് വിളിക്കേണ്ടതില്ലെന്നും ഇനിയെല്ലാം ഇന്ത്യന്‍ സിനിമയാണെന്നും കരണ്‍ ജോഹര്‍ ഹൈദരാബാദില്‍ പറഞ്ഞു. ബ്രഹാമാസ്ത്ര എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന വാര്‍ത്ത സമ്മേളനത്തിലായിരുന്നു പ്രതികരണം.

'ഇന്ത്യന്‍ സിനിമയെ ഇന്ത്യന്‍ ഫിലിം ഇന്‍ഡസ്ട്രി എന്നാണ് അഭിസംബോധന ചെയ്യേണ്ടത്. നമ്മള്‍ എല്ലാവരും നമുക്ക് കഴിയുന്നത് പോലെ സിനിമകള്‍ രാജ്യത്ത് എല്ലായിടത്തേക്കും എത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്. എസ്.എസ് രാജമൗലി സാര്‍ പറഞ്ഞത് പോലെ, ഇത് ഇന്ത്യന്‍ സിനിമയാണ്. അതല്ലാതെ മറ്റൊരു പേരിട്ടും ഇതിനെ വിളിക്കാതിരിക്കുക', കരണ്‍ പറയുന്നു.

'നമ്മള്‍ എപ്പോഴും വുഡ് കൂട്ടിയാണ് സിനിമ മേഖലകളെ പേരിട്ട് വിളിക്കുന്നത്. ബോളിവുഡ്, ടോളിവുഡ് എന്നെല്ലാം. ഇനി ആ വുഡിന്റെ ആവശ്യമില്ല. നമ്മള്‍ അതില്‍ നിന്ന് പുറത്ത് വന്നു കഴിഞ്ഞു. നമ്മള്‍ അഭിമാനത്തോടെ തന്നെ ഇന്ത്യന്‍ സിനിമയുടെ ഭാഗമാണ്. എല്ലാ സിനിമകളും ഇനി മുതല്‍ ഇന്ത്യന്‍ സിനിമയാണെ'ന്നും കരണ്‍ ജോഹര്‍ കൂട്ടിച്ചേര്‍ത്തു.

അയാന്‍ മുഖര്‍ജി സംവിധാനം ചെയ്ത് രണ്‍ബീര്‍ കപൂര്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ബ്രഹ്‌മാസ്ത്ര സെപ്റ്റംബര്‍ 9നാണ് ലോകവ്യാപകമായി റിലീസിന് എത്തുന്നത്. നിലവില്‍ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ വെച്ച് നടന്ന പരിപാടിയില്‍ എസ്.എസ് രാജമൗലി, ജൂനിയര്‍ എന്‍ടിആര്‍ എന്നിവരും പങ്കെടുത്തിരുന്നു.

ഹന്ദി, തമിഴ്, തെലുംഗ്, കന്നട, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ രണ്‍ബീര്‍ കപൂറിന് പുറമെ ആലിയ ഭട്ട്, മൗനി റോയ്, അമിതാബ് ബച്ചന്‍, നാഗാര്‍ജുന, ഷാരൂഖ് ഖാന്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT