Film News

ലോകത്തെ വിസ്മയിപ്പിക്കാൻ പോകുന്ന പാൻ ഇന്ത്യൻ ചിത്രം'; മോഹൻലാൽ സാറിൽ നിന്ന് ഒരുപാട് പഠിക്കാനുള്ള അവസരം ; ഷനയയോട് കരൺ ജോഹർ

മോഹൻലാൽ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം വൃഷഭ അതിന്റെ ആഖ്യാനത്തിലും അവിശ്വസനീയകരമായ വിഷ്വൽസും കൊണ്ട് ലോകത്തെ വിസ്മയിപ്പിക്കാൻ പോകുന്ന ഒരു ഇന്ത്യൻ ചിത്രമായിരിക്കും എന്ന് ബോളിവുഡ് സംവിധായകൻ കരൺ ജോഹർ. ബോളിവുഡ് താരം സഞ്ജയ് കപൂറിന്റെ മകൾ ഷനയ കപൂർ വൃഷഭയിൽ അഭിനയിക്കുന്നുണ്ട്. ഏറ്റവും കൂടുതൽ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ലെജൻഡറി ആക്ടറായ മോഹൻലാൽ സാറിൽ ഒരുപാട് കാര്യങ്ങൾ പഠിക്കാനുള്ള മികച്ച അവസരമാണ് ഷനയക്ക് ചിത്രം. ഷനയയുടെ സിനിമാ അരങ്ങേറ്റമാണ് ബിഗ് കാൻവാസിലൊരുങ്ങുന്ന ഈ ചിത്രം. ഷനയയയുടെ സിനിമാ അരങ്ങേറ്റത്തിൽ സന്തോഷം പ്രകടിപ്പിച്ച് ഇൻസ്റ്റഗ്രാമിൽ എഴുതിയ കുറിപ്പിലാണ് വൃഷഭയെക്കുറിച്ചും കരൺ ജോഹർ പറയുന്നത്.

കരൺ ജോഹറിന്റെ പോസ്റ്റ്

ചില യാത്രകൾ ആളുകൾ പ്രിവിലേജ്ഡായി കാണും, ചിലതിന് വംശ പരമ്പരയുടെ ടാഗുകൾ നൽകും. അതെല്ലാം ശരിയുമാണ്. പക്ഷേ ഷനായ നിന്നിൽ ഞാൻ കണ്ടത് യഥാർഥ ഒരു കാലാകാരിയായും വളരെയധികം കഠിനാധ്വാനവും വളരെയധികം അഭിനിവേശവും ഉള്ളപ്പോൾ മാത്രം ക്യാമറയെ അഭിമുഖീകരിക്കുകയും ചെയ്യുന്ന ഒരാളായാണ്. നിനക്കിത് ഞാൻ ഏറ്റവും കൂടുതൽ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ലെജൻഡറി ആക്ടറായ മോഹൻലാൽ സാറിൽ ഒരുപാട് കാര്യങ്ങൾ പഠിക്കാനുള്ള മികച്ച അവസരമാണ്. വൃഷഭ എന്ന ചിത്രം അതിന്റെ ആഖ്യാനത്തിലും അവിശ്വസനീയകരമായ വിഷ്വൽസും കൊണ്ട് ലോകത്തെ വിസ്മയിപ്പിക്കാൻ പോകുന്ന ഒരു പാൻ ഇന്ത്യൻ കാഴ്ചയാണ്. ഒരു ഫാമിലി എന്ന നിലയിൽ നിനക്ക് ഈ അവസരം നൽകിയതിൽ ആ മുഴുവൻ ടീംമിനോടും ഞാൻ എല്ലായ്‌പ്പോഴും നന്ദിയുള്ളവനായിരിക്കും. അപാരമായ കഴിവുള്ള റോഷൻ മെക. കണക്ട് മീഡിയ എവിഎസ് സ്റ്റുഡിയോകൾക്കും എന്റെ പ്രിയപ്പെട്ട ഏക്താ കപൂറിനും നിങ്ങൾക്കെല്ലാവർക്കും നന്ദി. നീ നിന്റെ ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക ഒരിക്കലും നിന്റെ കോഴ്‌സിലുണ്ടാകുന്ന തടസ്സങ്ങളിൽ നിന്ന് നീ വ്യതിചലിക്കരുത്. നിന്റെ അശ്രാന്തപരിശ്രമം നിന്നെ നയിക്കും. മാത്രമല്ല ഇനിയും വരാനിരിക്കുന്ന ആവേശകരമായ വാർത്തകൾ എന്താണെന്ന് നിനക്കും എനിക്കും അറിയാം.

ലവ് യു..

കരൺ

ഏക്ത കപൂറിന്റെ ഉടമസ്ഥതയിലുള്ള ബാലാജി ടെലിഫിലിംസ് മോഹൻലാലുമായി ചെയ്യുന്ന ആദ്യ പാൻ ഇന്ത്യൻ ചിത്രം കുടിയാണ് വൃഷഭ. മോഹൻലാലിനോടൊപ്പം ഒരു ചിത്രത്തിൽ വർക്ക് ചെയ്യാനാവുന്നതിൽ താൻ വളരെ ആവേശത്തിലാണെന്ന് മുമ്പ് മോഹൻലാലിനും അണിയറപ്രവർത്തകർക്കുമൊപ്പമുള്ള ഫോട്ടോയും ചിത്രത്തിന്റെ മറ്റു വിവരങ്ങളും പങ്കുവച്ചുകൊണ്ട് ഏക്താ കപൂർ തന്റെ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധായകനാകുന്ന 'മലൈക്കോട്ട വാലിബ'നാണ് മോഹൻലാലിന്റെതായി അടുത്തതായി മലയാളത്തിൽ പുറത്തുവരാനിരിക്കുന്ന ചിത്രം. ജോൺ മേരി ക്രിയേറ്റിവിന്റെ ബാനറിൽ ഷിബു ബേബി ജോൺ, സെഞ്ച്വറി ഫിലിംസിന്റെ ബാനറിൽ കൊച്ചുമോൻ, മാക്‌സ് ലാബിന്റെ അനൂപ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT