Film News

ഒറ്റക്കടിച്ച് തന്നെടാ ഇവിടെ വരെ എത്തിയത് ; കൊട്ടമധുവായി പൃഥ്വിരാജ്, കാപ്പ ടീസര്‍

കടുവയ്ക്ക് ശേഷം പൃഥ്വിരാജ്-ഷാജി കൈലാസ് കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് കാപ്പ. ചിത്രത്തില്‍ കൊട്ടമധു എന്ന തിരുവനന്തപുരത്തുകാരന്‍ ഗുണ്ടാ നേതാവിന്റെ റോളിലാണ് പൃഥ്വിരാജ് എത്തുന്നത്. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി.

ജി ആര്‍ ഇന്ദുഗോപന്റെ ശംഖുമുഖി എന്ന കഥയാണ് കാപ്പ എന്ന പേരില്‍ ചിത്രമാകുന്നത്. ജി ആര്‍ ഇന്ദുഗോപനാണ് തിരക്കഥയും സംഭാഷണവും. ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ അപര്‍ണ്ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക ചിത്രത്തില്‍ ആസിഫ് അലി, അന്ന ബെന്‍ ദിലീഷ് പോത്തന്‍, നന്ദു തുടങ്ങിയവര്‍ മറ്റ് വേഷങ്ങളിലെത്തുന്നു.

ജോമോന്‍ ടി ജോണ്‍ ഛായഗ്രഹണം നിര്‍വഹിക്കുന്നു. ജിനു വി ഏബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ് ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയേറ്റര്‍ ഓഫ് ഡ്രീംസ് ആണ് കാപ്പ നിര്‍മ്മിക്കുന്നത്. എഡിറ്റര്‍-ഷമീര്‍ മുഹമ്മദ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സഞ്ചു ജെ. അസോസിയേറ്റ് ഡയറക്ടര്‍- മനു സുധാകരന്‍. കലാസംവിധാനം- ദിലീപ് നാഥ്. വസ്ത്രാലങ്കാരം- സമീറ സനീഷ്. മേക്കപ്പ്- സജി കാട്ടാക്കട. സ്റ്റില്‍സ്-ഹരി തിരുമല. പി ആര്‍ ഓ - ശബരി.

പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ വേണു സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ച ചിത്രമാണ് കാപ്പ. സിനിമയുടെ ആദ്യമായി പുറത്തുവന്ന മോഷന്‍ പോസ്റ്ററിലും വേണുവായിരുന്നു സംവിധായകന്റെ സ്ഥാനത്ത്. സാനു ജോണ്‍ വര്‍ഗീസ് ക്യാമറ ചെയ്യുമെന്നായിരുന്നു പ്രഖ്യാപിച്ചത്

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT