Film News

ശംഖുമുഖി 'കാപ്പ'യാകുന്നു, പൃഥ്വിരാജും മഞ്ജു വാര്യരും ആസിഫലിയും അന്ന ബെനും

വേണു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'കാപ്പ'യില്‍ പൃഥ്വിരാജും മഞ്ജുവാര്യരും ആദ്യമായി മുഴുനീളകഥാപാത്രങ്ങളായി ഒന്നിച്ചെത്തുന്നു. ആസിഫലിയും അന്നബെന്നുമാണ് മറ്റ് താരങ്ങള്‍. സാനു ജോണ്‍ വര്‍ഗീസാണ് ക്യാമറ.

തിരുവനന്തപുരം പശ്ചാത്തലമാക്കിയ ഗുണ്ടാ ഗ്യാംഗുകളുടെ കുടിപ്പകയും കൗതുകം സൃഷ്ടിക്കുന്ന പ്രതികാരനീക്കവുമെല്ലാം ഈ സിനിമയുടെ പ്രമേയമാകും. ജി.ആര്‍ ഇന്ദുഗോപന്റെ ശംഖുമുഖി എന്ന കഥയെ ആധാരമാക്കിയാണ് സിനിമ. ജി ആര്‍ ഇന്ദുഗോപന്‍ തന്നെയാണ് തിരക്കഥ.

ജൂണില്‍ ചിത്രീകരണം നിശ്ചയിച്ചിരുന്ന കാപ്പ കൊവിഡ് രണ്ടാം വ്യാപനത്തെ തുടര്‍ന്ന് മാറ്റി വെക്കുകയായിരുന്നു. ദയ എന്ന പെണ്‍കുട്ടി, മുന്നറിയിപ്പ്, കാര്‍ബണ്‍, ആണും പെണ്ണും എന്ന ആന്തോളജിയിലെ രാച്ചിയമ്മ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വേണു സംവിധാനം ചെയ്യുന്ന ചിത്രവുമാണ് കാപ്പ.

ജി ആര്‍ ഇന്ദുഗോപന്റെ 'അമ്മിണിപ്പിള്ള വെട്ടുകേസ്' എന്ന കഥ 'തെക്കന്‍ തല്ല് കേസ്' എന്ന പേരില്‍ സിനിമയാകുന്നുണ്ട്. എന്‍.ശ്രീജിത്താണ് സംവിധാനം. ബിജു മേനോന്‍, പദ്മപ്രിയ, നിമിഷ സജയന്‍, റോഷന്‍ മാത്യു എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങള്‍. രാജീവ് രവി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രവും ജി.ആര്‍ ഇന്ദുഗോപന്റെ കഥയുടെ ചലച്ചിത്രരൂപമാണ്. ജോജു ജോര്‍ജ്ജാണ് നായകന്‍. 'പടിഞ്ഞാറേകൊല്ലം ചോരക്കാലം' എന്ന കഥയാണ് രാജീവ് രവിയുടെ സംവിധാനത്തിലൊരുങ്ങുന്നത്.

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT