Film News

ബോക്സ് ഓഫീസിൽ കൊടുങ്കാറ്റിന് തുടക്കമായി; കാന്താര ചാപ്റ്റർ 1 ആദ്യദിനം നേടിയത് 60 കോടി

റിഷബ് ഷെട്ടി തിരക്കഥ എഴുതി, സംവിധാനം ചെയ്ത ചിത്രം 'കാന്താര ചാപ്റ്റർ 1' വ്യാഴാഴ്ചയാണ് പ്രദര്‍ശനത്തിനെത്തിയത്. ആദ്യ ദിനം പിന്നിടുമ്പോൾ സിനിമയ്ക്ക് മികച്ച പ്രതികരണം നേടുന്നത്. ആദ്യദിനത്തിൽ എല്ലാ ഭാഷകളിൽ നിന്നുമായി 60 കോടി രൂപ സിനിമ കളക്റ്റ് ചെയ്തതായാണ് ട്രാക്കർമാരായ സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നത്.

ഹിന്ദിയിൽ നിന്ന് മാത്രം 19-21 കോടി രൂപ ചിത്രം നേടിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. ഇതോടെ ഹിന്ദി മാർക്കറ്റിൽ നിന്ന് ഒരു കന്നഡ ചിത്രം നേടുന്ന രണ്ടാമത്തെ വലിയ ഓപ്പണിങ് എന്ന റെക്കോർഡ് കാന്താര സ്വന്തമാക്കിയിരിക്കുകയാണ്. യാഷിന്റെ കെജിഎഫ് ചാപ്റ്റർ 2 വാണ് ഒന്നാം സ്ഥാനത്തുള്ളത്. കെജിഎഫ് 54 കോടി രൂപയാണ് നേടിയത്.

റിഷബ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കാന്താര ചാപ്റ്റർ 1ന്റെ പ്രൊഡ്യൂസർ വിജയ് കിരഗണ്ടുർ ആണ്. മൂന്ന് വർഷത്തെ ഷൂട്ടിംഗ് പൂർത്തിയാക്കിയാണ് ചിത്രം തിയേറ്ററിൽ എത്തിയിരിക്കുന്നത്. 2022-ൽ പുറത്തിറങ്ങിയ കാന്താരയുടെ പ്രീക്വലായാണിത്. നിരുദ്ധ് മഹേഷ്, ഷാനിൽ ഗുരു എന്നിവരാണ് സഹ എഴുത്തുകാർ.ഛായാഗ്രഹം അരവിന്ദ് എസ്. കശ്യപ്. സംഗീതം ബി. അജനീഷ് ലോക്നാഥ്. പ്രൊഡക്‌ഷൻ ഡിസൈൻ ബംഗ്ലാൻ.

'ബൾട്ടി' പോസ്റ്ററുകൾ വലിച്ചു കീറുന്നു, എന്തുകൊണ്ട് ഷെയ്ൻ നിഗം ഇത്രമേൽ ടാർഗറ്റ് ചെയ്യപ്പെടുന്നു?: സന്തോഷ് ടി കുരുവിള

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന പാക്കേജായിരിക്കും 'നൈറ്റ് റൈഡേഴ്‌സ്'; നൗഫൽ അബ്ദുള്ള

'കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നത് കണ്ടാണ് പലസ്തീൻ വിഷയത്തിൽ പ്രതികരിച്ചത്, അപ്പോഴും എന്റെ മതമാണ് പലരും കാണുന്നത്'; ഷെയ്ൻ നിഗം

NSS ക്യാമ്പിൻ്റെ പശ്ചാത്തലത്തിൽ പ്രേംപാറ്റ; ലിജീഷ് കുമാറിന്റെ തിരക്കഥയിൽ ആമിർ പള്ളിക്കലിന്റെ മൂന്നാമത്തെ ചിത്രം

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

SCROLL FOR NEXT