Film News

നടനും മേഘ്‌നാ രാജിന്റെ ഭര്‍ത്താവുമായ ചിരഞ്ജീവി സര്‍ജ അന്തരിച്ചു

കന്നട താരം ചിരഞ്ജീവി സര്‍ജ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബംഗളൂരുവിലാണ് അന്ത്യം. 39 വയസായിരുന്നു. മലയാളത്തിലു തമിഴിലും സജീവമായിരുന്ന മേഘ്‌നാരാജ് ആണ് ചിരഞ്ജീവി സര്‍ജയുടെ ഭാര്യ.

ശനിയാഴ്ച ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബംഗളൂരുവിലെ ജയനഗര്‍ സാഗര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. നടന്‍ അര്‍ജുന്റെ സഹോദരന്‍ കൂടിയാണ് ചിരഞ്ജീവി.

2009ല്‍ വായുപുത്ര എന്ന ചിത്രത്തിലൂടെയാണ് ചിരഞ്ജീവി സര്‍ജയുടെ തുടക്കം. ശിവാര്‍ജുനയാണ് അവസാനത്തെ ചിത്രം. നാല് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാനിരിക്കെയാണ് അന്ത്യം. 2018ലാണ് മേഘ്‌നാരാജുമായി ചിരഞ്ജീവി സര്‍ജയുടെ വിവാഹം.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT