Film News

ബോളിവുഡ് ചിത്രവുമായി കനി; 'ഗേള്‍സ് വില്‍ബി ഗേള്‍സ്' ഹിന്ദി റീമേക്ക് ഒരുങ്ങുന്നു

നടി കനി കുസൃതിയുടെ ബോളിവുഡ് ചിത്രം പ്രഖ്യാപിച്ചു. 'ഗേള്‍സ് വില്‍ ബി ഗേള്‍സ്' എന്നാണ് ചിത്രത്തിന്റെ പേര്. ബോളിവുഡ് താരദമ്പതികളായ റിച്ച ഛദ്ദ, അലി സഫര്‍ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. 2003ല്‍ പുറത്തിറങ്ങിയ 'ഗേള്‍സ് വില്‍ ബി ഗേള്‍സ്' എന്ന ഹോളിവുഡ് ചിത്രത്തിന്റെ ഹിന്ദി റീമേക്കാണിത്.

നവാഗതനായ സുച്ചി തളതിയാണ് സംവിധാനം. ആദ്യ സിനിമയായതിനാല്‍ ആകാംഷയിലാണെന്നും തിരക്കഥയില്‍ വിശ്വാസമുണ്ടെന്നും സംവിധായകന്‍ അഭിപ്രായപ്പെട്ടു. നിലവില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ഉത്തരാഖണ്ഡില്‍ ആരംഭിച്ചിരിക്കുകയാണ്. കനിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമാകുന്നത്.

ഹിമാലയം പശ്ചാത്തലമായൊരു ബോര്‍ഡിംഗ് സ്‌കൂളില്‍ പഠിക്കുന്ന 16കാരി മിറയുടെ കഥയാണ് ഗേള്‍സ് വില്‍ ബി ഗേള്‍സ്. കനിയ്ക്ക് പുറമെ പ്രീതി പനിഗരി, കേശവ് ബിനോയ് കിരണ്‍ എന്നിവരും ചിത്രത്തിലുണ്ട്.

മഹാറാണി എന്ന ഹിന്ദി സീരീസിലും കനി പ്രധാന വേഷത്തിലെത്തിയിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലൂം കനി അഭിനയിച്ചിട്ടുണ്ട്. 2019ല്‍ പുറത്തിറങ്ങിയ ബിരിയാണി എന്ന ചിത്രത്തിലെ പ്രകടനത്തിന് കനിയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു. വിചിത്രമാണ് അവസാനമായി റിലീസ് ചെയ്ത താരത്തിന്റെ മലയാള സിനിമ.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT