Film News

ഇന്ദിര ഗാന്ധിയായി കങ്കണ; 'എമര്‍ജന്‍സി' ഫസ്റ്റ് ലുക്ക്

ബോളിവുഡ് താരം കങ്കണ റണാവത്ത് മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ വേഷത്തില്‍ എത്തുന്ന ചിത്രമാണ് എമര്‍ജന്‍സി. ചിത്രത്തിലെ കങ്കണയുടെ ഫസ്റ്റ് ലുക്ക് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഫസ്റ്റ് ലുക്കിനൊപ്പം ചിത്രത്തിന്റെ ടീസറും പുറത്തിറക്കിയിട്ടുണ്ട്. ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നും ടീസറില്‍ പറയുന്നു.

മണികര്‍ണ്ണികയ്ക്ക് ശേഷം കങ്കണ റണാവത്ത് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് എമര്‍ജന്‍സി. കങ്കണയുടെ തന്നെ നിര്‍മ്മാണ കമ്പനിയായ മണികര്‍ണ്ണിക ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ കഥയും കങ്കണയുടേതാണ്. റിതേഷ് ഷായാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

'ലോക ചരിത്രത്തിലെ ഏറ്റവും ശക്തയും വിവാദപരവുമായി സ്ത്രീകളില്‍ ഒരാളെ അവതരിപ്പിക്കുന്നു. ചിത്രീകരണം ഉടന്‍ ആരംഭിക്കും' എന്നാണ് ഫസ്റ്റ് ലുക്ക് പങ്കുവെച്ചുകൊണ്ട് കങ്കണ റണാവത്ത് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

ഓസ്‌കാര്‍ പുരസ്‌കാര ജേതാവായ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഡേവിഡ് മാലിനോവ്‌സ്‌കിയാണ് എമര്‍ജന്‍സിയില്‍ കങ്കണയെ ഇന്ദിര ഗാന്ധിയാക്കിയിരിക്കുന്നത്. 'ദ ഡാര്‍ക്കസ്റ്റ് അവര്‍' എന്ന ചിത്രത്തിനാണ് ഡേവിഡ് മാലിനോവ്‌സ്‌കിക്ക് മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റിനും ഹെയര്‍ സ്റ്റൈലിംഗിനും ഉള്ള ഓസ്‌കാര്‍ ലഭിച്ചത്.

2023ലായിരിക്കും എമര്‍ജന്‍സി റിലീസ് ചെയ്യുക. 1975ല്‍ നടന്ന സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം. ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായി ഇരിക്കെ നടന്ന ചരിത്ര സംഭവങ്ങളെ കുറിച്ചും ചിത്രത്തില്‍ പറയുന്നുണ്ട് എന്നാണ് ഫസ്റ്റ് ലുക്കിനൊപ്പം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട വിവരങ്ങള്‍.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT