Film News

'ലഹരിമരുന്ന് നൽകി, എതിർത്തപ്പോഴൊക്കെ ചെരുപ്പുകൊണ്ട് അടിച്ചു, ഇതു തന്നെയാകും സുശാന്തിനും സംഭവിച്ചത്'; കങ്കണ റണാവത്ത്

ബോളിവുഡിൽ തുടക്ക സമയത്ത് ഒരു നടനിൽ നിന്നും നേരിട്ടിരുന്ന മാനസീക പീഡനങ്ങളെ കുറിച്ച് വെളുപ്പെുത്തലുമായി കങ്കണ റണാവത്ത്. സിനമയിൽ പ്രതിസന്ധികള്‍ നേരിട്ടിരുന്ന കാലത്ത് അയാൾ തന്നെ ലഹരിമരുന്നിന് അടിമയാക്കിയിരുന്നു. ആ സമയത്ത് എല്ലാ നിർദ്ദേശങ്ങളും തന്ന് വഴികാട്ടിയെ പോലെ കൂടെ നിൽക്കുകയും പിന്നീട് തന്റെമേൽ അമിത അധികാ​രം പ്രകടമാക്കുകയും ചെയ്തു. തുടർന്ന് 'സ്വയം പ്രഖ്യാപിത ഭര്‍ത്താവായി' മാറിയെന്നും കങ്കണ പറയുന്നു. റിപ്പബ്ലിക് ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു കങ്കണയുടെ വെളിപ്പെടുത്തൽ.

പതിനാറാം വയസില്‍ ഛണ്ഡിഗഡില്‍ വെച്ചുനടന്ന ഒരു മത്സരത്തില്‍ വിജയിയായതിനെ തുടർന്ന് പരിപാടി സംഘടിപ്പിച്ച ഏജന്‍സി കങ്കണയെ മുംബൈയിലേക്ക് അയക്കുകയായിരുന്നു. ആദ്യദിവസങ്ങളില്‍ ഹോസ്റ്റലിലായിരുന്നു താമസം,പിന്നീട് ബന്ധുവായ ഒരു സ്ത്രീക്കൊപ്പമായി. ഈ സമയത്താണ് ബോളിവുഡില്‍ അവസരം തരാമെന്ന വാഗ്ദാനവുമായി മുമ്പ് പറഞ്ഞ നടൻ എത്തുന്നത്. പിന്നീടയാൾ ബന്ധുവായ സ്ത്രീയെയും തന്നെയും പലതും പറഞ്ഞ് വിശ്വസിപ്പിച്ച് കൂടെ താമസമാക്കി. പാര്‍ട്ടികള്‍ക്കൊക്കെ ഒപ്പം കൊണ്ടുപോയി. ഇതിനിടയിലാണ് ലഹരിമരുന്ന് നല്‍കിത്തുടങ്ങിയത്. ഇതോടെ ഇയാള്‍ കൂടുതല്‍ അധികാരം കാണിക്കുവാൻ തുടങ്ങി. ഭര്‍ത്താവിനെ പോലെയൊക്കെ പെരുമാറാന്‍ തുടങ്ങി. എതിര്‍ത്തപ്പോഴൊക്കെ ചെരിപ്പ് കൊണ്ട് അടിച്ചിരുന്നുവെന്നും കങ്കണ പറഞ്ഞു. ദുബായില്‍നിന്ന് എത്തിയവർക്ക് മുന്നിലേക്ക് തന്നെ കൊണ്ടുപോവുകയും അവർക്കൊക്കെ തന്റെ ഫോണ്‍ നമ്പര്‍ നൽകുകയും ചെയ്തു. ഒരു ഘട്ടത്തില്‍ ദുബായിലേക്കു കയറ്റി വിടുമോ എന്നു പോലും ഭയന്നിരുന്നു എന്നും കങ്കണ പറയുന്നു.

2006-ൽ 'ഗ്യാങ്‌സ്റ്റര്‍' ഉള്‍പ്പെടെയുള്ള സിനിമകള്‍ ഹിറ്റായതോടെ ബോളിവുഡിൽ കങ്കണ ശ്രദ്ധിക്കപ്പെട്ടുതുടങ്ങി. താൻ പ്രശസ്തയാകുന്നത് ഇഷ്ടപ്പെടാത്ത നടന്‍ തനിക്ക് ലഹരിമരുന്ന് ഇഞ്ചക്ഷനുകള്‍ നല്‍കാന്‍ ആരംഭിച്ചു. പലപ്പോഴും ഷൂട്ടിങ്ങിനു പോകാന്‍ കഴിയാത്ത അവസ്ഥയായിയുന്നു. ഇതേക്കുറിച്ച് സംവിധായകന്‍ അനുരാഗ് ബസുവിനോടാണ് പറഞ്ഞിരുന്നത്. പീഡനം ഭയന്ന് പലരാത്രികളിലും അദ്ദേഹത്തിന്റെ ഓഫിസിലാണു കഴിഞ്ഞിരുന്നത്. ഇതുതന്നെയാവാം സുശാന്തിനും സംഭവിച്ചതെന്നും കങ്കണ പറയുന്നു.

സുശാന്തിന്റെ ആത്മഹത്യയെ തുടർന്നുളള കേസില്‍ ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള അന്വേഷണം റിയയിലേക്ക് എത്തി നില്‍ക്കുകയാണ്. ലഹരി ഉപയോഗിച്ച് ശീലമില്ലാത്ത കുടുംബത്തില്‍നിന്നു വന്ന സുശാന്തിന് റിയയാവാം മരുന്നുകള്‍ എത്തിച്ചുകൊടുത്തതെന്നും സുശാന്തിനെ ഇവരെല്ലാം ചേർന്ന് ലഹരിമരുന്നിന് അടിമയാക്കി മരണത്തിലേക്കു തള്ളിവിട്ടതാണെന്നും കങ്കണ ആരോപിക്കുന്നു.

കുട്ടികളുടെ വായനോത്സവത്തിന് ഷാർജയില്‍ തുടക്കമായി

'ഒരു പെർഫോമർ എന്ന നിലയിലുള്ള എൻ്റെ പോരായ്മയായിരുന്നു ലാൽ സിം​ഗ് ഛദ്ദയുടെ പരാജയത്തിന് കാരണം'; ആമിർ ഖാൻ

'മികച്ച പ്രതികരണം നേടി മന്ദാകിനി ട്രെയ്‌ലർ' ; ചിത്രം മെയ് 24 ന് തിയറ്ററിൽ

'അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു', രജനികാന്ത് ചിത്രമായ കൂലിക്കെതിരെ പരാതിയുമായി ഇളയരാജ

How Nivin Pauly Portrays Common Man On Screen | ലവ് ആക്ഷൻ ഡ്രാമ ദി നിവിൻ പോളി എഫക്ട്

SCROLL FOR NEXT