Film News

റിലീസ് ദിനത്തില്‍ പൈറസിക്ക് ഇരയായി കങ്കണയുടെ 'ധാക്കട്'

ബോളിവുഡ് താരം കങ്കണ റണാവത്തിന്റെ പുതിയ ചിത്രം ധാക്കടിന്റെ വ്യാജ പ്രിന്റ് പുറത്ത്. തിയേറ്റര്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം തന്നെ ചിത്രത്തിന്റെ എച്ച് ഡി പ്രിന്റ് തമിഴ്‌റോക്കേഴ്‌സ്, ടെലിഗ്രാം, മൂവിറൂള്‍സ് എന്നിവിടങ്ങളില്‍ ലഭ്യമാവുകയായിരുന്നു.

ഇത് ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷനെ ബാധിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അടുത്തിടെ ബോളിവുഡ് ചിത്രങ്ങളായ ഹീറോപന്‍തി 2, റണ്‍വേ 34 എന്നിവയുടെയും വ്യാജ പ്രിന്റ് റിലീസ് ദിനത്തില്‍ തന്നെ പുറത്തിറങ്ങിയിരുന്നു.

നവാഗതനായ റസനീഷ് ഖായിയാണ് സ്‌പൈ ത്രില്ലറായ ധാക്കട് സംവിധാനം ചെയ്തിരിക്കുന്നത്. അര്‍ജുന്‍ റാംപാല്‍, ദിവ്യ ദത്ത, ശാശ്വത ഛാറ്റര്‍ജി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT