Film News

'ശ്രീദേവിക്ക്‌ ശേഷം ഹിന്ദി സിനിമയിൽ കോമഡി ചെയ്യുന്ന ഏക നടി ഞാൻ മാത്രം'; സ്വയം പുകഴ്ത്തി വീണ്ടും കങ്കണ

ശ്രീദേവിക്ക്‌ ശേഷം ഹിന്ദി സിനിമയിൽ കോമഡി ചെയ്യുന്ന ഒരേയൊരു നടി താനാണെന്ന പ്രഖ്യാപനവുമായി നടി കങ്കണ റണൗട്ട്. കങ്കണയും മാധവനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച തനു വെഡ്സ് മനു എന്ന ചിത്രത്തിന് പത്ത് വർഷം തികയുന്ന സാഹചര്യത്തിലാണ് സോഷ്യൽ മീഡിയയിലൂടെ നടി പ്രഖ്യാപിച്ചിരിക്കുന്നത്. കങ്കണയുടെ കരിയറിൽ വഴിത്തിരിവ് ഉണ്ടാക്കിയ ചിത്രമായിരുന്നു തനു വെഡ്സ് മനു

പരുക്കൻ കഥാപാത്രങ്ങളിൽ മാത്രം ഞാൻ കുടുങ്ങികിടക്കുകയായിരുന്നു. ഈ സിനിമയിലെ കഥാപാത്രം എന്റെ കരിയറിൽ വഴിത്തിരിവുണ്ടാക്കി. മുഖ്യധാരാ സിനിമയിലേക്കുള്ള വഴിയൊരുക്കിയ ചിത്രങ്ങളിൽ പ്രധാനമായിരുന്നു ക്യുനും ദത്തുവും പിന്നെ തനു വെഡ്സ് മനുവും. ഈ ചിത്രങ്ങളിലൂടെ എന്റെ കോമഡി ടൈമിംഗ് കൃത്യമായി. ശ്രീദേവിക്ക്‌ ശേഷം സിനിമയിൽ കോമഡി ചെയ്യുന്ന ഏക നടി ഞാൻ മാത്രമാണ്.
കങ്കണ രണാവത്

ലോക സിനിമയിൽ തന്നെക്കാൾ മികച്ച നടി മറ്റാരുമില്ലെന്ന പ്രസ്താവനയുമായി നേരത്തെയും കങ്കണ മുന്നോട്ടു വന്നിരുന്നു. തന്നെ ഹോളിവുഡ് നടി മെറിൽ സ്ട്രിപ്പിനോടായിരുന്നു അന്ന് ഉപമിച്ചിരുന്നത്.

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

SCROLL FOR NEXT