Film News

വർഗീയ വിഭജനമുണ്ടാക്കാൻ ശ്രമം, കങ്കണയ്ക്കെതിരെ വീണ്ടും നോട്ടീസ്

സമൂഹമാധ്യമങ്ങളിലൂടെ വർഗീയ വിഭജനമുണ്ടാക്കാൻ ശ്രമിച്ചു എന്ന കേസിൽ നടി കങ്കണ റണാവത്തിനും സഹോദരി രംഗോലി ചന്ദേലിനുമെതിരെ വീണ്ടും നോട്ടീസ്. മൂന്നാം തവണയാണ് കേസുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് ഇരുവർക്കും നോട്ടീസ് അയക്കുന്നത്. ഈ മാസം 23, 24 തീയതികളിൽ ബാന്ദ്ര പൊലീസിനു മുന്നിൽ ഹാജരാകണമെന്നാണ് നിർദേശം. ഒക്ടോബർ 26, 27, നവംബർ 9, 10 എന്നിങ്ങനെ ആയിരുന്നു മുമ്പ് ഹാജറാകാൻ ആവശ്യപ്പെട്ട തീയതികൾ. എന്നാൽ സഹോദരന്റെ വിവാഹവുമായി ബന്ധപ്പെട്ട തിരക്കുകളിലാമെന്നും നവംബർ 15ന് ശേഷം ഹാജരാവാമെന്നുമായിരുന്നു ഇവർ പൊലീസിന് നൽകിയ മറുപടി.

മുംബൈ മജിസ്‌ട്രേറ്റ് കോടതിയുടെ നിർദേശമനുസരിച്ചായിരുന്നു ഇരുവർക്കുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. കങ്കണ ബോളിവുഡിനെ അപകീർത്തിപ്പെടുത്താനും വർഗീയ വിഭജനമുണ്ടാക്കാനും ശ്രമിക്കുന്നുവെന്ന് കാണിച്ച് ബോളിവുഡ് കാസ്റ്റിംഗ് ഡയറക്ടറും ട്രെയിനറുമായ മുനവറലി സാഹിൽ സയ്യിദ് നൽകിയ ഹർജി പരിഗണിച്ചായിരുന്നു നടപടി.153എ, 295എ, 124എ, 34 എന്നീ വകുപ്പുകൾ ചേർത്താണ് ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുളളത്.

കഴിഞ്ഞ ദിവസം ട്വിറ്റര്‍ നിരോധിക്കണമെന്ന ആവശ്യവുമായി കങ്കണ രം​ഗത്തു വന്നിരുന്നു. ദേശ വിരുദ്ധവും, ഹിന്ദുഫോബികുമായ പ്ലാറ്റ്‌ഫോമാണ് ട്വിറ്ററെന്നും കേന്ദ്രസര്‍ക്കാര്‍ ട്വിറ്റര്‍ നിരോധിക്കാനുളള തീരുമാനവുമായി മുന്നോട്ടു പോകണമെന്നും കങ്കണ പങ്കുവെച്ച ട്വീറ്റില്‍ പറഞ്ഞിരുന്നു

Kangana Ranaut, sister Rangoli Chandel summoned by Mumbai Police for promoting communal tension through social media

എനിക്ക് വേണ്ടി എല്ലാം ഉപേക്ഷിച്ച ആരാധകർക്കായി ഞാൻ സിനിമ ഉപേക്ഷിക്കുന്നു: വിജയ്

ലോണ്‍ എടുക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം? Money Maze

എന്റർടെയ്നർ നിവിൻ ഈസ് ബാക്ക്; ഗംഭീര കളക്ഷൻ നേടി 'സർവ്വം മായ'

RE INTRODUCING BHAVANA; 'അനോമി' വരുന്നു, 2026 ജനുവരി 30 ന് തിയറ്ററുകളിൽ

WELCOME TO THE RING OF CHERIAN; വിശാഖ് നായരുടെ സ്റ്റൈലിഷ് ക്യാരക്ടർ പോസ്റ്ററുമായി 'ചത്താ പച്ച' ടീം

SCROLL FOR NEXT