Film News

കങ്കണ റണാവത്തിന് വൈ കാറ്റഗറി സുരക്ഷ നല്‍കി കേന്ദ്രം; അമിത്ഷായോട് നന്ദി പറഞ്ഞ് നടി

നടി കങ്കണ റണാവത്തിന് വൈ കാറ്റഗറി സുരക്ഷ നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം. മഹാരാഷ്ട്ര സര്‍ക്കാരുമായി വാക്‌പോര് തുടരുന്നതിനിടെയാണ് തീരുമാനം. സെപ്റ്റംബര്‍ 9ന് താന്‍ മുംബൈയില്‍ എത്തുമെന്ന് നടി അറിയിച്ചിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഒരു പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസര്‍, കമാന്‍ഡോകള്‍ ഉള്‍പ്പടെ 11 പൊലീസുകാര്‍ എന്നിവര്‍ കങ്കണയുടെ സുരക്ഷാ ടീമില്‍ ഉണ്ടാകുമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

തനിക്ക് സുരക്ഷ നല്‍കാനുള്ള തീരുമാനത്തിന് കേന്ദ്രആഭ്യന്തര മന്ത്രി അമിത്ഷായോട് നന്ദി പറഞ്ഞ് കങ്കണ രംഗത്തെത്തിയിട്ടുണ്ട്. ദേശീയവാദികളുടെ ശബ്ദങ്ങളെ അടിച്ചമര്‍ത്താന്‍ ഒരു ഫാസിസ്റ്റ് ശക്തികള്‍ക്കും കഴിയില്ലെന്നതിന് തെളിവാണ് കേന്ദ്രത്തിന്റെ തീരുമാനമെന്ന് നടി ട്വീറ്റ് ചെയ്തു. 'അമിത്ഷായോട് ഞാന്‍ നന്ദി പറയുന്നു, അദ്ദേഹം തന്നെയാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ കണക്കിലെടുത്ത് കുറച്ച് ദിവസം കഴിഞ്ഞ മുംബൈയില്‍ എത്തിയാല്‍ പോരെ എന്ന് എന്നെ ഉപദേശിച്ചത്. എന്നാല്‍ ഈ രാജ്യത്തെ ഒരു മകളുടെ വാക്കുകളെ അദ്ദേഹം മാനിച്ചു', ട്വീറ്റില്‍ കങ്കണ പറയുന്നു.

ഗാസയിലെ കരയുദ്ധം മനുഷ്യത്വമില്ലായ്മയുടെ അങ്ങേയറ്റം; ഡോ.എ.കെ.രാമകൃഷ്ണന്‍ അഭിമുഖം

ദുബായിലെ ലിവാനിൽ കോൺഫിഡന്‍റ് ഗ്രൂപ്പിന്‍റെ പ്രസ്റ്റൺ പദ്ധതിക്ക് തുടക്കമായി

ഇതുവരെയുള്ള ജീത്തു ജോസഫ് സിനിമകളിൽ നിന്ന് കുറച്ച് വ്യത്യസ്‍തമാണ് മിറാഷ്: ആസിഫ് അലി

മോഹൻലാൽ ചിത്രം എപ്പോൾ? മറുപടിയുമായി കൃഷാന്ത്

'ഭയങ്കര പൊട്ടന്‍ഷ്യലുള്ള നടനാണ് ധ്യാന്‍' എന്നാണ് ബേസില്‍ എന്നോട് പറഞ്ഞത്: മുഹാഷിന്‍

SCROLL FOR NEXT