Film News

'വീടുകളില്‍ ഒളിച്ചിരിക്കുന്ന മൂവി മാഫിയ സംഘം ജൂറിയെ ജോലി ചെയ്യാന്‍ അനുവദിച്ചു'; ജല്ലിക്കെട്ടിന് അഭിനന്ദനവുമായി കങ്കണ റണാവത്

ഇന്ത്യയില്‍ നിന്നുള്ള ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി തെരഞ്ഞെടുത്ത ജല്ലിക്കെട്ടിനെ അഭിനന്ദിച്ച് കങ്കണ റണാവത്. ബോളിവുഡിനെതിരെ സ്ഥിരം വിമര്‍ശനവുമായെത്തുന്ന കങ്കണ ആ പതിവ് തെറ്റിക്കാതെയായിരുന്നു ജല്ലിക്കെട്ട് ടീമിന് അഭിനന്ദനം അറിയിച്ചത്. വീടുകളില്‍ ഒളിച്ചിരിക്കുന്ന ബോളിവുഡ് മൂവി മാഫിയ സംഘം ജൂറിയെ ജോലി ചെയ്യാന്‍ അനുവദിച്ചുവെന്ന് നടി ട്വിറ്ററില്‍ കുറിച്ചു.

ബോളിവുഡിനെ 'ബുള്ളിദാവൂദ്' എന്നായിരുന്നു കങ്കണ ട്വീറ്റില്‍ വിശേഷിപ്പിച്ചത്. 'ബുള്ളിദാവൂദ് സംഘത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളും വിചാരണകളും ഒടുവില്‍ ഫലം കണ്ടു. ഇന്ത്യന്‍ സിനിമയെന്നാല്‍ വെറും നാല് സിനിമാകുടുംബങ്ങളല്ല. വീടുകളില്‍ ഒളിച്ചിരിക്കുന്ന ബോളിവുഡ് മൂവി മാഫിയ സംഘം ജൂറിയെ ജോലി ചെയ്യാന്‍ അനുവദിച്ചു. അഭിനന്ദനങ്ങള്‍ ടീം ജല്ലിക്കെട്ട്', കങ്കണ കുറിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ജല്ലിക്കെട്ടിന് ലഭിച്ച ഏറ്റവും മോശമായ അഭിനന്ദനമെന്നായിരുന്നു ചിലര്‍ കങ്കണയുടെ സോഷ്യല്‍ മീഡിയ പോസ്റ്റിന് താഴെ കമന്റ് ചെയ്തത്. ജല്ലിക്കെട്ട് എന്ന സിനിമയെ കുറിച്ച് അറിവില്ലാത്തതു കൊണ്ടാണ് ഇത്തരം പൊള്ളയായ അവകാശവാദങ്ങളെന്നും വിമര്‍ശനമുണ്ട്.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT