Film News

ട്വീറ്റിനെതിരെ പ്രതികരിച്ച വാമിഖയെ ബ്ലോക്ക് ചെയ്ത് കങ്കണ; ബ്ലോക്ക് ചെയ്തതില്‍ സന്തോഷം, മനസിലെ വെറുപ്പ് മാറട്ടെയെന്ന് നടി

കങ്കണ റണാവത്തിനെതിരെ വിമര്‍ശനവുമായി നടി വാമിഖ ഗബ്ബി. കങ്കണ നടത്തുന്ന വിദ്വേഷ,വ്യാജ പ്രചരണങ്ങള്‍ക്കെതിരെയായിരുന്നു വാമിഖ രംഗത്തെത്തിയത്. ഇതിന് പിന്നാലെ കങ്കണ വാമിഖയെ ബ്ലോക്ക് ചെയ്യുകയായിരുന്നു.

ഷഹീന്‍ബാഗ് ദാദി എന്നറിയപ്പെടുന്ന ബില്‍കിസ് മുത്തശ്ശിയെ അധിക്ഷേപിച്ചുകൊണ്ടുള്ള കങ്കണയുടെ ട്വീറ്റ് പങ്കുവെച്ചായിരുന്നു വാമിഖയുടെ വിമര്‍ശനം. ഒരിക്കല്‍ കങ്കണയുടെ ആരാധികയായിരുന്നതില്‍ താന്‍ ലജ്ജിക്കുന്നുവെന്ന് നടി കുറിച്ചു. വെറുപ്പ് മാത്രം നിറഞ്ഞ ഒരു സ്ത്രീയായി കങ്കണ മാറിയത് ഏറെ ദുഃഖിപ്പിക്കുന്നുവെന്നും താരം കുറിച്ചു.

'ഒരിക്കല്‍ ആരാധികയിരുന്നു. ഇവരെ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നല്ലോ എന്നോര്‍ത്ത് ഇപ്പോള്‍ ലജ്ജ തോന്നുന്നു. ഹിന്ദു ആകുകയെന്നതിനര്‍ത്ഥം തന്നെ സ്നേഹമാകുക എന്നാണ്. ഒരുപക്ഷെ രാവണന്‍ ഉള്ളിലെത്തിയാല്‍ മനുഷ്യന്‍ ഇങ്ങനെയായകുമായിരിക്കാം. വെറുപ്പ് മാത്രം നിറഞ്ഞ ഒരു സ്ത്രീയായി നിങ്ങള്‍ മാറിയത് ഏറെ വേദനിപ്പിക്കുന്നു', വാമിഖ കുറിച്ചു. ഈ ട്വീറ്റിന് പിന്നാലെ കങ്കണ വാമിഖയെ ബ്ലോക്ക് ചെയ്യുകയായിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തന്നെ ബ്ലോക്ക് ചെയ്തതില്‍ സന്തോഷമെന്നായിരുന്നു വാമിഖ വീണ്ടും സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. 'ബ്ലോക്ക് മാത്രമല്ലേ ചെയ്തുള്ളൂ എന്നോര്‍ത്ത് സന്തോഷം, മുമ്പ് നിലപാടുള്ള മറ്റു സത്രീകള്‍ക്ക് നല്‍കിയ മറുപടി പോലെയെങ്ങാനും എനിക്ക് മറുപടി തന്നിരുന്നെങ്കില്‍ എന്റെ ഹൃദയം തകരുമായിരുന്നു. ഹൃദയത്തില്‍ സ്നേഹം നിറയാന്‍ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ', ട്വീറ്റില്‍ വാമിഖ പറയുന്നു.

തദ്ദേശ തെരഞ്ഞെടുപ്പ് 2025; വോട്ടെണ്ണല്‍ ആരംഭിച്ചു, തുടക്കത്തില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം

എല്ലാ പ്രതികള്‍ക്കും 20 വര്‍ഷം കഠിന തടവ്; നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാവിധി

ചിരികളികളുമായി ധ്യാനും സംഘവും; 'ഭീഷ്മർ' മേക്കിങ് വീഡിയോ ശ്രദ്ധ നേടുന്നു

കെ.സി.എഫ് സീസൺ 3, അണലി, റോസ്‌ലിൻ; സൗത്ത് ഇന്ത്യയിൽ 4000 കോടിയുടെ പ്ലാനുമായി ജിയോ ഹോട്ട്സ്റ്റാർ

'മണല് പാറുന്നൊരീ മരുഭൂവിലെപ്പോഴും'; 'മിണ്ടിയും പറഞ്ഞും' പുതിയ ഗാനം പുറത്ത്

SCROLL FOR NEXT