Film News

'ഈച്ചയോ കൊതുകോ മരിച്ചത് പോലെ', ആമിര്‍ സുശാന്തിന് വേണ്ടി സംസാരിക്കുന്നില്ലെന്ന് കങ്കണ

ബോളിവുഡില്‍ ഒരു റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നടി കങ്കണ റണാവത്. റാക്കറ്റിലെ ഒരാള്‍ അഭിപ്രായം പറഞ്ഞില്ലെങ്കില്‍ റാക്കറ്റിലെ മറ്റുള്ളവരും പറയില്ല. അങ്ങനെയാണ് അത് പ്രവര്‍ത്തിക്കുന്നത്. സുശാന്ത് സിങ് രജ്പുതിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ബോളിവുഡില്‍ നിന്ന് ആരും ആവശ്യപ്പെടാതിരുന്നത് എന്തുകൊണ്ടാണെന്നും റിപ്പബ്ലിക് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ കങ്കണ ചോദിച്ചു.

'സുശാന്തിന് വേണ്ടി ആരും സിബിഐ അന്വേഷണം ആവശ്യപ്പെട്ടില്ല. പികെയില്‍ ആമിര്‍ ഖാന്‍ സുശാന്തിനൊപ്പം പ്രവര്‍ത്തിച്ചതാണ്. പക്ഷെ, അയാള്‍ ഒന്നും പറഞ്ഞില്ല. അനുഷ്‌ക ശര്‍മ പോലും ഇതിനെ കുറിച്ച് സംസാരിച്ചില്ല, രാജു ഹിരാനിയും ഒന്നും പറഞ്ഞില്ല. ആദിത്യ ചോപ്രയും ഭാര്യ റാണി മുഖര്‍ജിയും ഇതുപോലെ തന്നെ ഒന്നും പറഞ്ഞില്ല. ഒരു സംഘത്തെ പോലെയാണ് ഈ റാക്കറ്റ് പ്രവര്‍ത്തിക്കുന്നത്', കങ്കണ പറയുന്നു.

സുശാന്ത് ചലചിത്രമേഖലയിലെ ഒരു പ്രധാന അംഗമായിരുന്നിട്ടും, ഈച്ചയോ കൊതുകോ ഒക്കെ മരിക്കുന്ന മട്ടിലാണ് ആളുകള്‍ അദ്ദേഹത്തിന്റെ മരണം കൈകാര്യം ചെയ്തതെന്നും കങ്കണ ആരോപിച്ചു. കുറച്ചു പേര്‍ മാത്രമാണ് ഇതിനെ കുറിച്ച് സംസാരിക്കുന്നത്, ബാക്കിയുള്ളവര്‍ വായടച്ചിരിക്കുകയാണ്. നിങ്ങളുടെ മനസാക്ഷിക്ക് കുറ്റബോധം തോന്നുന്നില്ലെങ്കില്‍ പിന്നെയെന്തുകൊണ്ടാണ് ഒരു സഹപ്രവര്‍ത്തകന്റെ മരണത്തെ കുറിച്ച സംസാരിക്കാത്തതെന്നും കങ്കണ ചോദിക്കുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT