Film News

'രണ്ടാം തവണയും കണ്ടു' ;കാന്താരാ അതിഗംഭീരമെന്ന് പ്രഭാസ്

ഹോംബാലെ ഫിലിംസിന്റെ ബാനറില്‍, ഋഷഭ് ഷെട്ടിയുടെ രചനയിലും സംവിധാനത്തിലും പുറത്തു വന്ന കാന്താരാ എന്ന സിനിമ മികച്ച അഭിപ്രായങ്ങളാണ് നേടിയത്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സംഘര്‍ഷത്തിന്റെ കഥ പറയുന്ന സിനിമ ,വിഷ്വല്‍ ട്രീറ്റ്‌മെന്റ് കൊണ്ടും , കഥ പറച്ചിലെ വ്യത്യസ്ത കൊണ്ടും ചര്‍ച്ചയായിരുന്നു. മിത്തിന്റെയും വിശ്വാസങ്ങളുടെ യും എലമെന്റ് സിനിമയില്‍ നല്ല രീതിയില്‍ ഉപയോഗിച്ചിട്ടുണ്ട്.

സിനിമ രണ്ടാം തവണയും കണ്ടതിനു ശേഷം നടന്‍ പ്രഭാസ് ഇന്‍സ്റ്റാഗ്രാമില്‍ തന്റെ അഭിപ്രായം പങ്കു വെച്ചിരിക്കുകയാണ്. 'രണ്ടാം തവണയും കാന്താരാ കണ്ടു ,അസാധാരണമായ അനുഭവമായിരുന്നു അത്. ഗംഭീര ആശവും , ത്രില്ലിംഗ് ആയിട്ടുള്ള ക്ലൈമാക്‌സും,.തിയേറ്ററില്‍ നിന്നു തന്നെ ഈ സിനിമ കാണണം' കന്നഡ ബോക്‌സേഫീസില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച സിനിമ, കമ്പല , ഭൂത കോലം എന്നീ പ്രാദേശിക ആരാധനാരൂപങ്ങളെയും കഥ പറയാനായി ഉപയോഗിക്കുന്നുണ്ട്.

സപ്തമി ഗൗത , മാനസി സുധീര്‍ ,കിഷോര്‍ , ദീപക് റായ് പനാജി എന്നിവരാണ് മറ്റു പ്രധാന അഭിനേതക്കള്‍. ഛായാഗ്രഹണം -അരവിന്ദ് എസ് കശ്യപ് , സംഗീതം- ബി അജ്‌നേഷ് ലോക്‌നാഥ് , എഡിറ്റര്‍ - കെ. എം പ്രകാശ് , പ്രതീക് ഷെട്ടി.

'കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ആസ്വദിക്കാവുന്ന ഫാമിലി എന്റർടൈനർ ആണ് മന്ദാകിനി ; അൽത്താഫ് സലിം

ലോകരക്തസമ്മർദ്ദ ദിനം: സൗജന്യരക്തപരിശോധന നടത്താന്‍ മെഡ് 7

'കൊടൈക്കനാലിലെ ഗ്രാമത്തിൽ തുടങ്ങി ഉൾ വനത്തിൽ അവസാനിക്കുന്ന യാത്ര' ; കാൻ ഫെസ്റ്റിവലിൽ പ്രദർശനത്തിനൊരുങ്ങി സുധി അന്ന ചിത്രം പൊയ്യാമൊഴി

'അമ്പിളിയുടെയും ആരോമലിന്റെയും കല്യാണ കാഴ്ചകളുമായി ഓ മാരാ' ; മന്ദാകിനിയിലെ ആദ്യ വീഡിയോ സോങ് പുറത്ത്

ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കഥ

SCROLL FOR NEXT