Film News

'ഭ്രാന്തന്‍മാരുടെ ഹോട്ടലില്‍ പെട്ട് നിവിന്‍ പോളി'; കനകം കാമിനി കലഹം നവംബര്‍ 12ന് റിലീസ്, ട്രെയ്‌ലര്‍

നിവിന്‍ പോളി കേന്ദ്ര കഥാപാത്രമാവുന്ന കനകം കാമിനി കലഹത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഡിസ്‌നി+ഹോട്ട്സ്റ്റാറിലൂടെ നവംബര്‍ 12ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും. ഒരു പക്കാ ഫാമിലി എന്റര്‍ടൈനറായിരിക്കും ചിത്രമെന്ന് ട്രെയ്ലര്‍ ഉറപ്പ് നല്‍കുന്നുണ്ട്.

നിവിന്‍ പോളിയുടെ തന്നെ ബാനറായ പോളി ജൂനിയര്‍ പിക്‌ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ ഢ2.0 എന്ന ആദ്യചിത്രത്തിലൂടെ തന്നെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ്.

ചിത്രത്തെ കുറിച്ച് നിവിന്‍ പോളി പറഞ്ഞത്:

'രതീഷ് ഈ കഥ എന്നോട് പറഞ്ഞപ്പോള്‍ തന്നെ ഏറ്റവും ക്ലേശകരമായ ഒരു സമയത്തിലൂടെ കടന്നുപോകുന്ന പ്രേക്ഷകര്‍ക്ക് മനസ്സ് ഒന്നു തണുപ്പിക്കുവാന്‍ ഈ ചിത്രം കാരണമാകും എന്നു എനിക്ക് തോന്നി. കുടുംബങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരു മനോഹരചിത്രമാണിത്. രസകരമായ കഥാപാത്രങ്ങളും രംഗങ്ങളും നര്‍മ്മവുമെല്ലാം ഇതിലുണ്ട്. കുറെയേറെ നാളായി പ്രേക്ഷകര്‍ കൊതിക്കുന്ന മനസ്സ് തുറന്നുള്ള പൊട്ടിച്ചിരികള്‍ തിരികെ കൊണ്ടു വരുവാന്‍ കനകം കാമിനി കലഹത്തിന് ആകുമെന്ന് എനിക്ക് ഉറപ്പുണ്ട്.'

ഇന്റലിജെന്റ് കോമഡിയാണ് ചിത്രത്തില്‍ കൂടുതല്‍ എങ്കിലും പിടിച്ചിരുത്തുന്ന കഥാഗതിയും ട്വിസ്റ്റുകളുമെല്ലാം പ്രേക്ഷകര്‍ക്ക് ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു ചലച്ചിത്രാനുഭവം സമ്മാനിക്കുമെന്നാണ് സംവിധായകന്റെ ഉറപ്പ്. ഗ്രേസ് ആന്റണി, വിനയ് ഫോര്‍ട്ട്, സുധീഷ്, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, ശിവദാസന്‍ കണ്ണൂര്‍, സുധീര്‍ പറവൂര്‍, രാജേഷ് മാധവന്‍, വിന്‍സി അലോഷ്യസ് എന്നിവര്‍ മറ്റ് അഭിനേതാക്കള്‍. യാക്‌സന്‍ ഗാരി പെരേരയും നേഹ നായരും സംഗീത സംവിധാനം കുറിക്കുന്ന ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത് വിനോദ് ഇല്ലംപ്പള്ളിയാണ്. മനോജ് കണ്ണോത്ത് എഡിറ്റിംഗും ശ്രീജിത്ത് ശ്രീനിവാസന്‍ ശബ്ദവും ഒരുക്കുന്നു. അനീസ് നാടോടിയാണ് കലാസംവിധാനം. മെല്‍വി ജെ കോസ്റ്റ്യൂംസും ഷാബു പുല്‍പ്പള്ളി മേക്കപ്പും നിര്‍വഹിക്കുന്നു.

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

SCROLL FOR NEXT