Film News

'നിങ്ങളെയും മലയാളികളെയും ആദരിക്കുന്നു, കേരളം എന്റെ ആദ്യ അഭയകേന്ദ്രം'; മുഖ്യമന്ത്രിയുടെ പിറന്നാളാശംസയ്ക്ക് കമല്‍ ഹാസന്റെ മറുപടി

മുഖ്യമന്ത്രി പിണറായി വിജയന്റെ പിറന്നാള്‍ ആശംസയ്ക്ക് നന്ദി പറഞ്ഞ് കമല്‍ഹാസന്‍. സിനിമയില്‍ പ്രധാനവേഷങ്ങള്‍ നല്‍കി തന്നെ വളര്‍ത്തിയത് കേരളമാണെന്നും, മുഖ്യമന്ത്രിയെയും മലയാളികളെയും താന്‍ ആദരിക്കുന്നുവെന്നും ട്വീറ്റില്‍ കമല്‍ ഹാസന്‍ പറയുന്നു.

കമല്‍ ഹാസന്റെ 67-ാം ജന്മദിനമാണ് ഇന്ന്. കേരളത്തിന്റെ എന്ത് ആവശ്യത്തിനും കമല്‍ ഹാസന്‍ കൂടെ നിന്നിട്ടുണ്ടെന്നും, സിനിമാമേഖലയ്ക്കും, സംസ്‌കാരത്തിനും അദ്ദേഹം നല്‍കിയ വിലമതിക്കാനാകാത്ത സംഭാവനകളില്‍ അഭിമാനിക്കുന്നുവെന്നും ആശംസകള്‍ അറിയിച്ചുള്ള പോസ്റ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.

'സിനിമയില്‍ പ്രധാനവേഷങ്ങള്‍ തന്ന് എന്നെ വളര്‍ത്തിയ കേരളം എന്റെ ആദ്യ അഭയകേന്ദ്രമായിരുന്നു. അതുകൂടാതെ മലയാളികളെയും, അവരുടെ ധീരനും ദയാലുവുമായ നേതാവായിരിക്കുന്ന അങ്ങയെയും ഞാന്‍ ആദരിക്കുന്നു', കമല്‍ ഹാസന്‍ കുറിച്ചു.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT