Film News

വിക്രം സെറ്റില്‍ കമല്‍ ഹാസന്റെ പിറന്നാള്‍ ആഘോഷം; ഒപ്പം ഫഹദ് ഫാസിലും ലോകേഷ് കനകരാജും, ചിത്രങ്ങള്‍

വിക്രം സെറ്റില്‍ പിറന്നാള്‍ ആഘോഷിച്ച് കമല്‍ ഹാസന്‍. നവംബര്‍ 7നാണ് കമല്‍ ഹാസന്റെ 67-ാം പിറന്നാള്‍. അതിന് മുന്നോടിയായി വിക്രമിന്റെ അണിയറ പ്രവര്‍ത്തകര്‍ താരത്തിന് സെറ്റില്‍ സര്‍പ്രൈസ് പാര്‍ട്ടി ഒരുക്കുകയായിരുന്നു. ആഘോഷത്തില്‍ ഫഹദ് ഫാസിലും സംവിധായകന്‍ ലോകേഷ് കനകരാജും പങ്കെടുത്തു. പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം സമൂഹമാധ്യമത്തില്‍ തരംഗമായിരിക്കുകയാണ്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ത്രില്ലറാണ് വിക്രം. ചിത്രത്തില്‍ കമല്‍ ഹാസന്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. ഫഹദിന് പുറമെ നരേന്‍, ചെമ്പന്‍ വിനോദ് ജോസ്, കാളിദാസ് ജയറാം എന്നിവരാണ് ചിത്രത്തിലെ മറ്റ് മലയാളി താരങ്ങള്‍.

ഗിരീഷ് ഗംഗാധരനാണ് ക്യാമറ. ജല്ലിക്കട്ട്, ജിന്ന് എന്നീ സിനിമകള്‍ക്ക് ശേഷം ഗിരീഷ് ഗംഗാധരന്‍ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രവുമാണ് വിക്രം. വിജയ് ചിത്രം സര്‍ക്കാര്‍ ഛായാഗ്രഹണം നിര്‍വഹിച്ചതും ഗിരീഷ് ഗംഗാധരന്‍ ആയിരുന്നു. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. കമല്‍ ഹാസന്റെ രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ (ആര്‍കെഎഫ്ഐ) ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT