Film News

പ്രശംസിക്കാന്‍ വാക്കുകളില്ല, നീ ആയി തന്നെ തുടരുക: ലോകേഷിന് കത്തയച്ച് കമല്‍ ഹാസന്‍

വിക്രം സിനിമയുടെ ബോക്‌സ് ഓഫീസ് വിജയത്തിന് പിന്നാലെ സംവിധായകന്‍ ലോകേഷ് കനകരാജിനെ പ്രശംസിച്ച് കത്തയച്ച് നടന്‍ കമല്‍ ഹാസന്‍. തന്റെ ആരാധകര്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തരായിരിക്കണം എന്ന് എന്നും ആഗ്രഹിച്ചിരുന്നു. എന്നാല്‍ തന്റെ ആരാധകന്‍ ഇത്രയും പ്രതിഭാശാലിയാണ് എന്നത് ആ ആഗ്രഹങ്ങക്കും അപ്പുറത്തായിരുന്നു എന്നാണ് കമല്‍ ഹാസന്‍ എഴുതിയത്.

കമല്‍ ഹാസന്‍ തന്റെ കൈപടയില്‍ എഴുതിയ കത്ത് ലോകേഷ് കനകരാജ് ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. 'ഒരു ലൈഫ്‌ടൈം സെറ്റില്‍മെന്റ് കത്ത്. ഈ കത്ത് വായിച്ചപ്പോഴുള്ള എന്റെ വികാരം വാക്കുകളില്‍ പറയാന്‍ സാധിക്കില്ല. നന്ദി ആണ്ടവരെ' എന്നാണ് ലോകേഷ് കുറിച്ചത്.

കമല്‍ ഹാസന്‍ അയച്ച കത്തിന്റെ പൂര്‍ണരൂപം:

പ്രിയപ്പെട്ട ലോകേഷ്,

നിന്റെ പേരിന് മുന്‍പില്‍ നിന്ന് 'ശ്രീ' എന്നത് ഞാന്‍ മനപൂര്‍വം ഒഴിവാക്കിയതാണ്. ആ അവകാശം ഞാന്‍ 'ശ്രീ' കനകരാജിന്റെ (ലോകേഷിന്റെ അച്ഛന്‍) കൈയില്‍ നിന്നും വാങ്ങിയതാണ്. അത് നമ്മള്‍ക്കിടയില്‍ മാത്രം നടന്ന ഒരു സംഭാഷണമാണ്. എന്നാലും പൊതുവിടത്തില്‍ നിങ്ങളുടെ നേട്ടത്തിന് വേണ്ട ആദരവ് എന്നത്തെയും പോലെ തുടരും.

എന്റെ ആരാധകര്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരായിരിക്കണം എന്ന എന്റെ ആഗ്രഹത്തെ അത്യാഗ്രഹമെന്നാണ് വിമര്‍ശകര്‍ വിശേഷിപ്പിച്ചത്. പക്ഷെ എന്റെ ഒരു ആരാധകന്‍ ഇത്രയും പ്രതിഭാശാലിയാണ് എന്നത് ആ ആഗ്രഹങ്ങള്‍ക്കും അപ്പുറത്തായിരുന്നു.

പിന്നെ നിന്നെ പ്രശംസിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ലെന്ന ആളുകളുടെ വാക്കുകളെ വിശ്വസിക്കരുത്. അത് ഞാന്‍ പറഞ്ഞാലും വിശ്വസിക്കരുത്. യൂട്യൂബ് തുറന്നാല്‍ നിന്നെ പ്രശംസിക്കാനുള്ള വാക്കുകളുടെ ഒരു വലിയ ശേഖരം തന്നെ ലഭിക്കും. അതില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാവുന്നതെയുള്ളു.

ഇപ്പോള്‍ നീ ചെയ്യുന്ന ജോലി തുടരാണ് എന്റെ എല്ലാ വിധ ആശംസകളും. എപ്പോഴും ജാഗ്രതയോടെ ഇരിക്കുക. നീ ആയി തന്നെ തുടരക. ആത്മാര്‍ത്ഥത എന്നും ഉണ്ടാവണം. അത് നിന്റെ ആഗ്രഹങ്ങള്‍ നിറവേറ്റും.

കമല്‍ ഹാസന്‍

രാഹുൽ ഗാന്ധിക്കൊപ്പമുള്ള റൈഡ് ലൈഫ് ടൈം മൊമന്റ് | Murshid Basheer Interview

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

SCROLL FOR NEXT