Film News

എംടിയുടെ പത്ത് കഥകള്‍; ആന്തോളജി നെറ്റ്ഫ്‌ലിക്‌സില്‍ അവതരിപ്പിക്കാന്‍ കമല്‍ ഹാസന്‍

എംടി വാസുദേവന്‍ നായരുടെ പത്ത് കഥകള്‍ ആന്തോളജി ചിത്രമാകുന്ന വിവരം നേരത്തെ വാര്‍ത്തയായിരുന്നു. എംടി തന്നെ തിരക്കഥ രചിക്കുന്ന ആന്തോളജി ചിത്രങ്ങള്‍ നെറ്റ്ഫ്‌ലിക്‌സില്‍ അവതരിപ്പിക്കുന്നത് നടന്‍ കമല്‍ ഹാസനാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. മോഹന്‍ലാല്‍,മമ്മൂട്ടി, ആസിഫ് അലി, ഫഹദ് ഫാസില്‍ തുടങ്ങി പ്രമുഖ താരങ്ങളാണ് ചിത്രത്തിന്റെ ഭാഗമാകുന്നത്. ആര്‍പിഎസ്ജി ഗ്രൂപ്പാണ് ചിത്രങ്ങളുടെ നിര്‍മാണം. സുധീര്‍ അമ്പലപ്പാട്ട് ആണ് ലൈന്‍ പ്രൊഡ്യൂസര്‍.

പ്രമുഖ സംവിധായകരായ ജയരാജ്, പ്രിയദര്‍ശന്‍, ലിജോ ജോസ് പെല്ലിശേരി, ശ്യാമപ്രസാദ്, സന്തോഷ് ശിവന്‍, മഹേഷ് നാരായണന്‍ തുടങ്ങിയവരാണ് ചിത്രങ്ങളൊരുക്കുന്നത്. എംടിയുടെ മകള്‍ അശ്വതി വി നായര്‍ ക്രിയേറ്റീവ് പ്രൊഡ്യൂസറുടെ ചുമതലക്കൊപ്പം ഒരു ചിത്രവും സംവിധാന ചെയ്യുന്നുണ്ട്.

ആന്തോളജിയിലെ ആറ് സിനിമകളുടെ ചിത്രീകരണം ഇതിനോടകം തന്നെ പൂര്‍ത്തിയായി. അശ്വതി സംവിധാനം ചെയ്ത ചിത്രത്തില്‍ ആസിഫ് അലിയും മധുബാലയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സന്തോഷ് ശിവന്റെ ചിത്രത്തില്‍ സിദ്ദിഖും ശ്യാമപ്രസാദിന്റെ ചിത്രത്തില്‍ പാര്‍വതിയും പ്രധാന കഥാപാത്രങ്ങളാകുന്നു. ജയരാജിന്റെ ചിത്രത്തില്‍ നെടുമുടി വേണു, ഇന്ദ്രന്‍സ്, സുരഭി ലക്ഷ്മി എന്നിവര്‍ അഭിനയിച്ചിട്ടുണ്ട്. പ്രിയദര്‍ശന്‍ രണ്ട് സിനിമകള്‍ സംവിധാനം ചെയ്യുന്നു. ഒന്നില്‍ ബിജു മേനോനും രണ്ടാമത്തെ ചിത്രത്തില്‍ മോഹന്‍ലാലുമാണ് പ്രധാന കഥാപാത്രമായെത്തുന്നത്.

എംടിയുടെ ആത്മകഥാംശം ഉള്‍ക്കൊള്ളുന്ന കഡുഗണ്ണാവ - ഒരു യാത്രാക്കുറിപ്പിന്റെ ചലച്ചിത്രാവിഷ്‌കാരം ചെയ്യുന്നത് ലിജോ ജോസ് പെല്ലിശേരിയാണ്. മമ്മൂട്ടിയാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. രതീഷ് അമ്പാട്ടിന്റെ സിനിമയില്‍ ഇന്ദ്രജിത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

SCROLL FOR NEXT