Film News

'പൊന്നിയിന്‍ സെല്‍വനി'ല്‍ കമല്‍ ഹാസനും; 35 വര്‍ഷത്തിന് ശേഷം മണിരത്‌നത്തിനൊപ്പം ഒന്നിക്കുന്നു

മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വന്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ്. ചിയാന്‍ വിക്രം, കാര്‍ത്തി, ഐശ്വര്യ റായ്, തൃഷ, ജയം രവി, ജയറാം എന്നിങ്ങനെ നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഇപ്പോഴിതാ കമല്‍ ഹാസനും പൊന്നിയിന്‍ സെല്‍വന്റെ ഭാഗമാകുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പൊന്നിയിന്‍ സെല്‍വനില്‍ കമല്‍ ഹാസന്‍ അഭിനയിക്കുകയല്ല മറിച്ച് ചിത്രത്തിന്റെ തുടക്കത്തില്‍ നരേഷന്‍ ചെയ്യുകയാണ് ചെയ്യുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

മണിരത്‌നവും കമല്‍ ഹാസനും 35 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു സിനിമയ്ക്ക് വേണ്ടി ഒന്നിക്കുന്നത്. 1987ല്‍ റിലീസ് ചെയ്ത 'നായകനി'ലാണ് ഇരുവരും അവസാനമായി ഒരുമിച്ചത്.

സെപ്റ്റംബര്‍ 30നാണ് പൊന്നിയിന്‍ സെല്‍വന്റെ ആദ്യ ഭാഗം റിലീസ് ചെയ്യുന്നത്. പ്രശസ്ത എഴുത്തുകാരന്‍ കല്‍കി കൃഷ്ണമൂര്‍ത്തിയുടെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ അമ്പലങ്ങളിലൊന്നായ തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രം നിര്‍മ്മിച്ച രാജ രാജ ചോളന്‍ ഒന്നാമന്‍ അരുള്‍മൊഴി വര്‍മന്റെ കഥയാണ് പൊന്നിയിന്‍ ശെല്‍വന്‍. 'ചെക്കാ ചിവന്ത വാനത്തിന്' ശേഷം 4 വര്‍ഷങ്ങള്‍ കഴിഞ്ഞ് പുറത്തിറങ്ങുന്ന മണിരത്നം ചിത്രം കൂടിയാണ് 'പൊന്നിയിന്‍ സെല്‍വന്‍'.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT