Film News

'36 വർഷങ്ങൾക്ക് ശേഷം കമൽഹാസൻ - മണിരത്നം ഒരുമിക്കുന്ന ചിത്രം' ; 'തഗ്ഗ് ലൈഫ്' ടൈറ്റിൽ അന്നൗൺസ്‌മെന്റ് വീഡിയോ

നായകൻ എന്ന ചിത്രത്തിന് ശേഷം 35 വർഷങ്ങൾക്കിപ്പുറം കമൽ ഹാസനും മണിരത്‌നവും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ അന്നൗൺസ്‌മെന്റ് വീഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ. 'തഗ്ഗ് ലൈഫ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു ആക്ഷൻ എന്റെർറ്റൈനെർ ആയിരിക്കും എന്ന സൂചനയാണ് വീഡിയോ നൽകുന്നത്. രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ് എന്നിവയുടെ ബാനറിൽ കമൽഹാസൻ, മണിരത്‌നം, ആർ.മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ദുൽഖർ സൽമാൻ, ജയം രവി, തൃഷ, നാസർ, അഭിരാമി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. ചിത്രത്തിന്റെ സം​ഗീത സംവിധാനം നിർവഹിക്കുന്നത് എ ആർ റഹ്മാനാണ്. എഡിറ്റിം​ഗ് ശ്രീകർ പ്രസാദും ആണ്. ഛായാഗ്രാഹകൻ രവി കെ ചന്ദ്രനാണ് KH234 ന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്നത് അൻപറിവ് മാസ്റ്റേഴ്സാണ്. പ്രൊഡക്ഷൻ ഡിസൈനറായി ശർമ്മിഷ്ഠ റോയിയും കോസ്റ്റ്യൂം ഡിസൈനറായി ഏകാ ലഖാനിയുമാണ് ഈ ചിത്രത്തിൽ പ്രവർത്തിക്കുന്നത്.

നാ​ഗ് അശ്വിൻ സംവിധാനം ചെയ്ത് പ്രഭാസ്, അമിതാഭ് ബച്ചന്‍, ദീപിക പദുകോണ്‍, ദിഷ പട്ടാണി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം കല്‍കി 2898 എഡി, ശങ്കർ കമൽഹാസൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ഇന്ത്യന് രണ്ടാം ഭാഗമായ ഇന്ത്യൻ 2 എന്നിവയാണ് അണിയറയിലൊരുങ്ങുന്ന കമൽ ഹാസന്റെ മറ്റ് പ്രോജക്ടുകൾ.

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

SCROLL FOR NEXT