Film News

റോളക്‌സ് സാറിന് ഒരു 'റോളക്‌സ്' വാച്ച്; സൂര്യയ്ക്ക് കമല്‍ ഹാസന്റെ സമ്മാനം

വിക്രം സിനിമയുടെ വിജയത്തിന്റെ സന്തോഷത്തില്‍ നടന്‍ സൂര്യയ്ക്ക് റോളക്‌സ് വാച്ച് സമ്മാനിച്ച് കമല്‍ ഹാസന്‍. സാമൂഹ്യമാധ്യമങ്ങളില്‍ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ വൈറലാവുകയാണ്. വിക്രമില്‍ റോളക്‌സ് എന്ന കഥാപാത്രത്തെയാണ് സൂര്യ അവതരിപ്പിച്ചത്. അവസാന മൂന്ന് മിനിറ്റില്‍ മാത്രമാണ് സൂര്യ ചിത്രത്തിലുള്ളതെങ്കിലും മികച്ച പ്രതികരണമാണ് താരത്തിന് ലഭിച്ചത്.

'അവസാന മൂന്ന് മിനിറ്റ് വന്ന തിയേറ്ററുകളില്‍ വലിയ കയ്യടി വാങ്ങിയ എന്റെ സഹോദരന്‍ സൂര്യ എന്നോടുള്ള സ്നേഹം കൊണ്ട് മാത്രമാണ് ഈ സിനിമയില്‍ വന്നത്. അവര്‍ക്ക് ഇപ്പോള്‍ നന്ദി പറയാതെ അടുത്ത സിനിമയില്‍ മുഴുവന്‍ സമയവും ഞങ്ങള്‍ ഒന്നിച്ച് ഉണ്ടാകുന്നതാണ്', എന്ന് കമല്‍ ഹാസന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

സൂര്യക്ക് പുറമെ സംവിധായകന്‍ ലോകേഷ് കനകരാജിന് ലെക്‌സസ് കാര്‍ കമല്‍ ഹാസന്‍ സമ്മാനിച്ചിരുന്നു. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ വിജയത്തില്‍ സന്തോഷമറിയിച്ച് ലോകേഷിന് കമല്‍ ഹാസന്‍ കത്ത് അയച്ചിരുന്നു. ലോകേഷിന് തന്നോടും സിനിമയോടും ഉള്ള അതിരറ്റ സ്നേഹം വിക്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഓരോ നാളിലും ഓരോ ഫ്രെയിമിലും താന്‍ അറിഞ്ഞതാണെന്നും കമല്‍ ഹാസന്‍ പറഞ്ഞിരുന്നു.

ജൂണ്‍ 3നാണ് കമല്‍ ഹാസന്റെ വിക്രം തിയേറ്ററിലെത്തിയത്. അഞ്ചാം ദിവസം കഴിയുമ്പോള്‍ ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ 200 കോടിക്ക് മുകളില്‍ കളക്ട് ചെയ്തിട്ടുണ്ട്. വിക്രമില്‍ കമലിനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേന്‍, ചെമ്പന്‍ വിനോദ് ജോസ്, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദരാണ് സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകന്‍. ലോകേഷ് കനകരാജും രത്‌നകുമാറും ചേര്‍ന്നാണ് സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT