Film News

സൂര്യയുടെ കഥാപാത്രത്തിലൂടെയായിരിക്കും ഒരുപക്ഷെ വിക്രമിന്റെ മൂന്നാം ഭാഗം; കമൽ ഹാസൻ

തന്നെ ഇഷ്ടമുള്ളവരാണ് വിക്രമിൽ ക്യാമറക്ക് മുൻപിലും പുറകിലുമുണ്ടായിരുന്നവരെന്നും അഭിനയിക്കുമ്പോൾ ആ സ്നേഹം തനിക്കു തന്ന എനർജി വലുതായിരുന്നുവെന്നും കമൽ ഹാസൻ ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. വിക്രമിൽ അവസാന നിമിഷ അപ്പിയറൻസായിട്ട് സൂര്യയുണ്ടെന്നും അതൊരുപക്ഷേ മൂന്നാം ഭാഗത്തിലേക്ക് കഥയെ കൊണ്ട് പോയേക്കാമെന്നും കമൽ ഹാസൻ പറഞ്ഞു.

കമൽ ഹാസന്റെ വാക്കുകൾ

ഏതൊരു അഭിനേതാവിനൊപ്പം അഭിനയിക്കുമ്പോഴും മത്സരമായി കാണുന്നൊരാളാണ് ഞാൻ. പക്ഷെ സിനിമയായിരിക്കണം വിജയിക്കേണ്ടത്. എന്റെ ഗുരു കെ ബാലചന്ദർ പറഞ്ഞിട്ടുള്ളത് ഒരിക്കലും ഒരു സീൻ സ്വന്തമാക്കാൻ ശ്രമിക്കരുതെന്നാണ്. നിങ്ങളുടെ സീൻ എന്തായാലും നിങ്ങളെ തേടി വരും. കാരണം സിനിമയുടെ സംവിധായകന് ഓരോ അഭിനേതാക്കളെയും ഓരോ സീനിൽ പ്ലെയ്‌സ് ചെയ്യുന്നതിൽ കൃത്യമായ ധാരണകളുണ്ട്. അതോടൊപ്പം തന്നെ കഥാപാത്രങ്ങളെ ഡെവലപ്പ് ചെയ്ത് സിനിമയെ മികച്ചതാക്കുവാനും ഒരു സംവിധായകൻ ശ്രമിക്കും. അതുകൊണ്ട് തന്നെ ഞാനൊരു അനുസരണയുള്ള സീൻ പ്ലെയറാണ്.

ചില സമയങ്ങളിൽ മറ്റ് നടന്മാരുടെ കൂടെ അഭിനയിക്കുമ്പോൾ അവർക്ക് വേണ്ട നിർദ്ദേശങ്ങൾ കൊടുക്കേണ്ടതായി വരാറുണ്ട്. ഒരു ബേബി സിറ്റിംഗ് (baby - sitting) പോലെ. പക്ഷെ വിക്രമിലുണ്ടായിരുന്ന എല്ലാവരും വളർന്നവരായിരുന്നു. അവർക്ക് അവരുടെ കഥാപാത്രങ്ങളെ പറ്റിയും പെർഫോമൻസിനെ പറ്റിയും പൂർണമായ ബോധ്യമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ വിക്രമിന് എനിക്ക് ചെയ്യാനുണ്ടായിരുന്നത് എന്റെ കാര്യങ്ങൾ ശ്രദ്ധിക്കുക എന്നതായിരുന്നു. എല്ലാത്തിനും മുകളിലായി വിക്രമിന് ക്യാമറക്ക് മുന്നിലും പുറകിലുമുണ്ടായിരുന്നവർക്ക് എന്നെ ഒരുപാട് ഇഷ്ടമാണ്. അതെനിക് വലിയൊരു എനർജി ആയിരുന്നു വിക്രമിന് അഭിനയിക്കുമ്പോൾ.

സിനിമയിൽ സൂര്യയും അവിശ്വസനീയമായ ലാസ്റ്റ് മിനുട്ട് അപ്പിയറൻസ് നടത്തുന്നുണ്ട്. ഒരുപക്ഷെ ആ കഥാപാത്രമായിരിക്കും സിനിമയെ വിക്രമിന് ശേഷം മുന്നോട്ട് കൊണ്ട് പോകുന്നത്. ഒരുപക്ഷെ മൂന്നാം ഭാഗത്തിലേക്ക്.

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

SCROLL FOR NEXT