Film News

ഓടും കുതിര ചാടും കുതിരയിലേക്ക് എത്തിയത് ആ മൂന്ന് കാരണങ്ങള്‍ കൊണ്ട്: കല്യാണി പ്രിയദര്‍ശന്‍

ഓടും കുതിര ചാടും കുതിര എന്ന സിനിമ തെരഞ്ഞെടുക്കാൻ തനിക്ക് മൂന്ന് കാരണങ്ങളായിരുന്നു ഉണ്ടായിരുന്നതെന്ന് നടി കല്യാണി പ്രിയദർശൻ. ഒന്നാമത്തെ കാരണം കഥപാത്രത്തെ ഭയങ്കരമായി ഇഷ്ടപ്പെട്ടതുകൊണ്ടാണ്. രണ്ടാമത്തേത്, സംവിധായകൻ അൽത്താഫ് സലിമിന്റെ വിഷൻ അത്ഭുതപ്പെടുത്തിയതുകൊണ്ടാണ്. മൂന്നാമത്തെ കാരണം ഫഹദ് ഫാസിൽ ആണെന്നും കല്യാണി പ്രിയദർശൻ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

കല്യാണി പ്രിയദർശന്റെ വാക്കുകൾ

ഓടും കുതിര ചാടും കുതിര എന്ന സിനിമ തെരഞ്ഞെടുക്കാൻ മൂന്ന് കാരണങ്ങളായിരുന്നു എനിക്ക് മുന്നിൽ ഉണ്ടായിരുന്നത്. ഒന്ന്, എനിക്ക് ഈ ക്യാരക്ടർ ഭയങ്കര ഇഷ്ടമായി. രണ്ടാമത്തെ കാര്യം, അൽത്താഫ് സലിമിന്റെ വിഷൻ ഭയങ്കര രസമായിരുന്നു. മൂന്നാമത്തെ കാര്യം ഫഹദ് ഫാസിലുമായി സ്ക്രീൻ ഷെയർ ചെയ്യണം എന്നതാണ്. അൽത്താഫ് ക്രിയേറ്റ് ചെയ്ത ഈ ലോകത്ത് വിഷ്വൽസും കഥാപാത്രങ്ങളും എല്ലാം കളർഫുള്ളും ഓഫ് ബീറ്റും എനർജെറ്റിക്കും ആണ്. തമിഴിൽ താനാ സേർന്ത കൂട്ടം എന്നൊക്കെ പറയാറില്ലേ, ബെസ്റ്റ് ഫിറ്റ്സ്. ഇതിലേക്ക് വന്ന എല്ലാവരും കറക്ടായിരുന്നു. എന്റെ കഥാപാത്രവും ഈ ലോകത്തിന്റെ പ്രോഡക്ടാണ്. സിനിമ തുടങ്ങുമ്പോൾ തന്നെ നിങ്ങൾക്ക് അത് മനസിലാകും, ആളൊരു വട്ടുകേസാണ് എന്ന്. പക്ഷെ, വളരെ പ്രധാനപ്പെട്ട സന്ദർഭങ്ങളിൽ ഇവളുടെ ഇമോഷണൽ കോർ ഭയങ്കര ജെനുവിനും സത്യസന്ധവുമാണ്. ഈ എക്സാ​ഗരേറ്റഡ് ബിഹേവിയറാണ് എന്നെ ഇതിലേക്ക് ഏറ്റവും കൂടുതൽ അടുപ്പിച്ചതും.

ഫഹദ് ഫാസിൽ കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന സിനിമയാണ് ഓടും കുതിര ചാടും കുതിര. ഫഹദിനും കല്യാണിക്കും പുറമേ രേവതി പിള്ള, വിനയ് ഫോർട്ട്, ലാൽ, സുരേഷ്കൃഷ്ണ, ബാബു ആൻ്റണി, ജോണി ആൻ്റണി, ലക്ഷ്മി ഗോപാലസ്വാമി, അനുരാജ്, വിനീത് വാസുദേവൻ തുടങ്ങിയ വലിയ താരനിര തന്നെ സിനിമയുടെ ഭാഗമായിട്ടുണ്ട്. ജസ്റ്റിൻ വർഗീസ് സംഗീതം ഒരുക്കുന്ന ചിത്രത്തിന് ജിന്റോ ജോർജ് ഛായാഗ്രഹണം നിർവഹിക്കുന്നു.

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

SCROLL FOR NEXT