Film News

'ഭ​ഗവതിയാണെന്ന് വെച്ച് ചൊറിയാൻ വരല്ലേ'; വിഷ്ണു ഉണ്ണികൃഷ്ണന്റെ 'കള്ളനും ഭ​ഗവതിയും' ടീസർ

ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കള്ളനും ഭ​ഗവതിയും. വിഷ്ണു ഉണ്ണികൃഷ്ണൻ, അനുശ്രീ, ബം​ഗാളി അഭിനേത്രി മോക്ഷയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ പുതിയ ടീസർ റിലീസ് ചെയ്തു. പേര് പോലെ തന്നെ അപ്രതീക്ഷമായി അമ്പലത്തിലേക്ക് കയറുന്ന കള്ളനും ക്ഷേത്രത്തിലെ ഭ​ഗവതിയുമാണ് ചിത്രത്തിന്റെ പ്രധാന കഥാപാത്രങ്ങൾ.

സലിം കുമാർ, ജോണി ആന്റണി, പ്രേം കുമാർ, രാജേഷ് മാധവന്‍, ശ്രീകാന്ത് മുരളി, ജയശങ്കർ,നോബി, ജയ്പ്രകാശ് കുളൂർ, ജയൻ ചേർത്തല , ജയകുമാർ, മാലാ പാർവ്വതി മുതലായ അഭിനേതാക്കൾ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസ് തന്നെയാണ് ചിത്രം നിർമിക്കുന്നത്. കെ.വി അനിൽ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നു. ചിത്രം ഈ മാസം ഒടുവിൽ റിലീസ് ചെയ്യും.

ജോസഫിലൂടെ ശ്രദ്ധേയനായ രഞ്ജിൻ രാജാണ് ചിത്രത്തിന്റെ ​സം​ഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. ​ഗാനരചന സന്തോഷ് വർമ. പത്താം വളവിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി മാറിയ രതീഷ് റാം വിഷ്ണു ഉണ്ണികൃഷ്ണന്റെ വെടിക്കെട്ടിന് ശേഷം കള്ളനും ഭഗവതിയിലെയും സാങ്കേതികനിരയിലെത്തുന്നു. ജോൺകുട്ടി (എഡിറ്റര്‍ ), രാജീവ് കോവിലകം (കലാസംവിധാനം) ധന്യാ ബാലകൃഷ്ണൻ (വസ്ത്രാലങ്കാരം), രഞ്ജിത്ത് അമ്പാടി (മേക്കപ്പ്), അജി മസ്‌ക്കറ്റ് (സ്റ്റില്‍സ്), സച്ചിൻ സുധാകർ (സൗണ്ട് ഡിസൈന്‍), രാജാകൃഷ്ണൻ (ഫൈനല്‍ മിക്സിങ് ) മുതലായവർ ചിത്രത്തിന്റെ സാങ്കേതിക വിഭാഗം കൈകാര്യം ചെയ്യുന്നു.

വാഴൂർ ജോസ്, എ.എസ് ദിനേശ്, മഞ്ജു ഗോപിനാഥ് എന്നിവരാണ് പബ്ലിക് റിലേഷൻസ് വിഭാഗം കൈകാര്യം ചെയ്യുന്നത്. പോസ്റ്റർ ഡിസൈൻ കോളിൻസ് . കള്ളനും ഭഗവതിയുടെയും ടൈറ്റില്‍ കാലിഗ്രാഫി ഒരുക്കിയിരിക്കുന്നത് കെ.പി മുരളീധനാണ്. ഗ്രാഫിക്സ് നിഥിൻ റാം. ചിത്രം

വെക്കേഷൻ പൊളിച്ചടുക്കാൻ "അതിരടി" മെയ് 15ന്; ചിത്രീകരണം ഈ ആഴ്ച പൂർത്തിയാവും

വെനസ്വേലയിലെ യു എസ് അധിനിവേശവും ചില യാഥാർഥ്യങ്ങളും

'ക്ലീൻ എന്റർടെയ്നർ, മികച്ച പ്രകടനവുമായി നിഖില വിമൽ'; മികച്ച പ്രതികരണം നേടി 'പെണ്ണ് കേസ്'

അഞ്ചകള്ളകോക്കാന് ശേഷം വീണ്ടും ഉല്ലാസ് ചെമ്പൻ; തിരക്കഥയൊരുക്കാൻ ചെമ്പൻ വിനോദ്! 'ഡിസ്കോ' ടൈറ്റിൽ പോസ്റ്റർ

കേസിന്റെ ഭാഗമാകാൻ റെഡി അല്ലേ; 'പെണ്ണ് കേസ്' നാളെ തിയറ്ററുകളിൽ

SCROLL FOR NEXT