Film News

കൊവിഡ് വ്യാപനം: സൗബിന്‍ ഷാഹിറിന്റെ 'കള്ളന്‍ ഡിസൂസ' റിലീസ് മാറ്റി

കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സൗബിന്‍ ഷാഹിര്‍ നായകനായ ചിത്രം 'കള്ളന്‍ ഡിസൂസ' റിലീസ് തിയതി നീട്ടി. 2022 ജനുവരി 21ന് റിലീസ് ചെയ്യാന്‍ കരുതിയിരുന്ന സിനിമയാണ് 'കള്ളന്‍ ഡിസൂസ'. നവാഗതനായ ജിത്തു കെ ജയന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. റംഷി അഹമ്മദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റംഷി അഹമ്മദ് ആണ് സിനിമ നിര്‍മ്മിക്കുന്നത്. ദിലീഷ് പോത്തന്‍, സുരഭി ലക്ഷ്മി, ഹരീഷ് കണാരന്‍, വിജയ രാഘവന്‍, ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂര്‍, ഡോ.റോയ് ഡേവിഡ്, പ്രേം കുമാര്‍, രമേശ് വര്‍മ്മ, വിനോദ് കോവൂര്‍, കൃഷ്ണ കുമാര്‍, അപര്‍ണ നായര്‍ എന്നിവരും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.

'കൊവിഡ് സാഹചര്യങ്ങള്‍ അതി രൂക്ഷമായതിനാലും സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കേണ്ട സ്ഥിതിയുണ്ടായതിനാലും എല്ലാവരും കാത്തിരുന്ന കള്ളന്‍ ഡിസൂസ സിനിമയുടെ റീലീസ് മാറ്റിവയ്ക്കുകയാണ്. കൊവിഡ് തരംഗം വീണ്ടും ആഞ്ഞടിക്കുന്ന ഈ സമയം ഞങ്ങളുടെ സിനിമ പോലെ തന്നെ നിങ്ങളുടെ സുരക്ഷയും പ്രധാനമാണ്. വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍ വന്നാല്‍ എല്ലാവരിലേക്കും സിനിമ എത്തിക്കുന്നതിനും അത് തടസമാകും. സിനിമയ്ക്കായി കാത്തിരുന്നവരെ നിരാശരാക്കിയതില്‍ ഹൃദയം തൊട്ട് ക്ഷമ പറയുന്നു.' എന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT