Film News

'എത്ര യു​ഗങ്ങൾ കഴിഞ്ഞാലും എത്ര അവസരങ്ങൾ കിട്ടിയാലും മനുഷ്യൻ മാറില്ല, മാറാൻ കഴിയില്ല'; കൽക്കി 2898 എഡി റിലീസ് ട്രെയ്ലർ

നാഗ് അശ്വിന്‍ സംവിധാനം ചെയ്ത് പ്രഭാസ്, കമല്‍ ഹാസന്‍, അമിതാഭ് ബച്ചന്‍, ദീപിക പദുകോണ്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കല്‍കി 2898 എഡിയുടെ റിലീസ് ട്രെയ്ലർ പുറത്തു വിട്ടു. അമിതാഭ് ബച്ചൻ അവതരിപ്പിക്കുന്ന അശ്വത്ഥാമാവിന്റെ ഡയലോ​ഗോടു കൂടി ആരംഭിക്കുന്ന ട്രെയ്ലറിൽ ദീപിക പദുക്കോൺ, ശോഭന, കമൽ ഹാസൻ തുടങ്ങിയ ഇന്ത്യൻ സിനിമയിലെ അഭിനയ പ്രതിഭകൾ അണിചേരുന്നുണ്ട്. അമിതാഭ് ബച്ചനും പ്രഭാസും തമ്മിലുള്ള സംഘട്ടന രം​ഗങ്ങളും ട്രെയ്ലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 600 കോടി ബഡ്ജറ്റില്‍ ഇന്ത്യയിലെ ഏറ്റവും ചിലവേറിയ സിനിമയായി ഒരുങ്ങുന്ന കല്‍കി 2898 എഡി ഒരു മിത്തോ-സയന്‍സ് ഫിക്ഷന്‍ ചിത്രമാണ്.

ഹിന്ദു പുരാണം അനുസരിച്ച് വിഷ്ണുവിന്റെ പത്താമത്തെ അവതാരമാണ് കല്‍കി. കല്‍കിയുടെ അവതാരത്തെ ഒരു ഫ്യൂച്ചറിസ്റ്റിക് രീതിയില്‍ സമീപിച്ചിരിക്കുകയാണ് ചിത്രത്തില്‍ എന്നാണ് മുമ്പ് പുറത്തു വിട്ട് ചിത്രത്തിന്റെ ഗ്ലിമ്പ്സ് നൽകുന്ന സൂചന. സയന്‍സ് ഫിക്ഷന്‍ മിത്തോളജിക്കല്‍ ചിത്രമായ 'കല്‍കി 2898 എഡി' നിര്‍മിക്കുന്നത് വെെജയന്തി മൂവീസിന്റെ ബാനറില്‍ അശ്വനി ദത്ത് ആണ്. ചിത്രത്തിലെ അമിതാഭ് ബച്ചൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്തുവന്നിരുന്നു. ചിത്രത്തിൽ ദ്രോണ പുത്രനും ചിരഞ്ജീവിയുമായ അശ്വത്ഥാമാവായാണ് അമിതാഭ് ബച്ചൻ എത്തുന്നത്. അമിതാഭ് ബച്ചന്റെ വ്യത്യസ്തമായ ഗെറ്റപ്പും ഡീ-ഏജിംഗ് ടെക്നോളജി ഉപയോഗിച്ചുള്ള ചെറുപ്പകാലത്തെ വേഷവും മുമ്പ് പുറത്തു വന്ന ടീസറിൽ കാണാൻ സാധിക്കും.

തെലുങ്കിലും ഹിന്ദിയിലും ഒരേസമയം ഒരുങ്ങുന്ന ചിത്രം തമിഴ്, കന്നഡ, മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളിലേക്ക് ഡബ്ബ് ചെയ്യും. സന്തോഷ് നാരായണന്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജോര്‍ഡ്ജെ സ്റ്റോജില്‍കോവിക്കാണ്. കോട്ടഗിരി വെങ്കടേശ്വര റാവു ആണ് ചിത്രത്തിന്റെ എഡിറ്റിംഗ്. ചിത്രം ജൂൺ 27 ന് തിയറ്ററുകളിലെത്തും.

പേരന്‍പിന്‍റെ കഥ മമ്മൂട്ടി ഓക്കെ പറഞ്ഞത് വെറും അഞ്ച് മിനിറ്റില്‍, അതിനൊരു കാരണമുണ്ടായിരുന്നു: സംവിധായകന്‍ റാം

തിര പോലെ വ്യത്യസ്‍തമായ സിനിമ, വിനീത് ശ്രീനിവാസന്റെ ത്രില്ലർ ചിത്രം പൂജ റിലീസായി എത്തും: വിശാഖ് സുബ്രഹ്മണ്യം അഭിമുഖം

പ്രേംനസീർ സാർ ലെജന്റ് ആണ്, അദ്ദേഹത്തിനെതിരെ മോശം പരാമർശം നടത്താൻ ഞാൻ ആരാണ്: ടിനി ടോം

'കേരളം അധികം വൈകാതെ ഒരു വൃദ്ധസദനമാകുമോ'?യുണൈറ്റഡ് കിങ്ഡം ഓഫ് കേരള കണ്ട് ആശങ്ക പ്രകടിപ്പിച്ച് ഡീൻ കുര്യാക്കോസ്

ജാതിക്കോളനികള്‍ അല്ല, ഗെറ്റോകള്‍ സൃഷ്ടിക്കപ്പെടുകയാണ് | Dr. Maya Pramod

SCROLL FOR NEXT