Film News

സംഗീതപ്രാധാന്യമുള്ള സിനിമയുമായി കാളിദാസ്; ജയരാജ് ചിത്രം ‘ബാക്ക്പാക്കേഴ്‌സ്’ പൂര്‍ത്തിയായി  

THE CUE

കാളിദാസ് ജയറാം നായകനാകുന്ന ‘ബാക്ക്പാക്കേഴ്‌സ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയായി. ജയരാജ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന സിനിമ സംഗീതത്തിന് പ്രാധാന്യം നല്‍കിയൊരുക്കുന്ന പ്രണയചിത്രമാണ്. പുതുമുഖം കാര്‍ത്തിക നായരാണ് ചിത്രത്തിലെ നായിക.

ആറ് ഗാനങ്ങളുള്ള ബാക്ക്പാക്കേഴ്‌സിന്റെ സംഗീതസംവിധായകന്‍ സച്ചിന്‍ ശങ്കറാണ്. പ്രകൃതി പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ ഡോ. സുരേഷ് കുമാര്‍ മുട്ടത്താണ് ചിത്രം നിര്‍മിക്കുന്നത്. രഞ്ജി പണിക്കര്‍, ശിവ്ജിത്ത് പദ്മനാഭന്‍, ഉല്ലാസ് പന്തളം, ജയകുമാര്‍(തട്ടീം മുട്ടീം), സബിത ജയരാജ് തുടങ്ങിയവര്‍ മറ്റ് പ്രധാനവേഷങ്ങളിലെത്തെന്നു.

അഭിനന്ദ് രാമാനുജനാണ് ഛായാഗ്രഹണം. ആന്റണി എഡിറ്റിങ്ങ് നിര്‍വഹിക്കുന്നു. കോട്ടയം, വാഗമണ്‍, വര്‍ക്കല തുടങ്ങിയ ലൊക്കേഷനുകളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടന്നത്.

സുധീപ്- ഗീതിക ദമ്പതികള്‍ സംവിധാനം ചെയ്യുന്ന ഹാപ്പി സര്‍ദാറാണ് കാളിദാസിന്റെ പുതിയ ചിത്രം. പഞ്ചാബിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സര്‍ദാറിന്റെ വഷത്തില്‍ കാളിദാസ് എത്തുമ്പോള്‍ മെറിന്‍ മേരി ഫിലിപ്പാണ് നായികയാവുന്നത്.

പ്രേക്ഷകരും ഈ സംഘത്തിനൊപ്പം യാത്ര തുടരുന്നു; മികച്ച പ്രതികരണം നേടി 'ദി റൈഡ്'

‎ഉണ്ണി മുകുന്ദൻ - അപർണ്ണ ബാലമുരളി ചിത്രം; 'മിണ്ടിയും പറഞ്ഞും' ഡിസംബർ 25ന്

റോഷൻ മാത്യുവിൻ്റെ പത്ത് വർഷങ്ങൾ; ക്യാരക്ടർ പോസ്റ്ററുമായി "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്" ടീം

നടിയെ ആക്രമിച്ച കേസ്; ദിലീപ് കുറ്റവിമുക്തൻ, ഒന്ന് മുതല്‍ ആറ് വരെ പ്രതികള്‍ കുറ്റക്കാര്‍

എട്ട് വര്‍ഷത്തിന് ശേഷം വിധി; നടിയെ ആക്രമിച്ച കേസിന്റെ നാള്‍വഴികള്‍

SCROLL FOR NEXT