Film News

ആ പോസിന്റെ റഫറന്‍സ് ആ മീം തന്നെ: ബീപാത്തുവിന്റെ വൈറല്‍ മീമിനെക്കുറിച്ച് കല്ല്യാണി പ്രിയദര്‍ശന്‍

സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു പാകിസ്ഥാന്‍ ക്രിക്കറ്റ് ആരാധകന്റെ മീമുണ്ടായിരുന്നു . മത്സരത്തിനിടയില്‍ ക്യാച്ച് വിട്ട് കളഞ്ഞ ആസിഫ് അലിയെന്ന പാകിസ്ഥാന്‍ ക്രിക്കറ്റ് താരത്തെ നിരാശയോടെ നോക്കി നില്‍ക്കുന്ന പാക് ആരാധകന്റെ മുഖഭാവം . ഈ ആരാധകന്റെ മുഖം മാറ്റി അവിടെ തല്ലുമാല സിനിമയില്‍ നിന്നുള്ള കല്ല്യാണി പ്രിയദര്‍ശന്റെ മുഖം എഡിറ്റ് ചെയ്ത് ചേര്‍ത്ത പുതിയ മീമാണ് ഇപ്പോള്‍ വൈറലാകുന്നത്. തല്ലുമാല സിനിമയുടെ കല്ല്യാണപന്തലിലെ തല്ലില്‍ ടെവിനോയുടെ മണവാളന്‍ വസീം എന്ന കഥാപാത്രം തല്ല് തുടങ്ങുമ്പോള്‍ കല്ല്യാണിയുടെ കഥാപാത്രം കൊടുക്കുന്ന ഒരു എക്സപ്രഷനാണ് എഡിറ്റ് ചെയ്ത് ചേര്‍ത്തിരിക്കുന്നത്.

ട്വിറ്ററില്‍ ഉണ്ണി രാജേന്ദ്രന്‍ എന്ന അക്കൗണ്ടില്‍ നിന്നാണ് മീം പോസ്റ്റ് ചെയ്തിരിക്കുന്നത്. മീമിന്റെ കമന്റ് സെക്ഷനില്‍ കല്ല്യാണി പ്രിയദര്‍ശന്‍ തന്നെ മറുപടിയുമായി എത്തിയിരിക്കുകയാണ്. 'നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ഈ ഷോട്ടിനു മുന്‍പ് സംവിധായകന്‍ ഖാലിദ് റഹ്‌മാനും എഴുത്തുകാരന്‍ മുഹ്സിന്‍ പരാരിയും എനിക്ക് തന്ന റഫറന്‍സ് ഇതേ ആളിന്റെ ഫോട്ടോ തന്നെയാണ്. ഒരു മീം കണ്ട് ഇതിന് മുന്‍പ് ഒരിക്കലും ഞാന്‍ ഇത്രയും സന്തോഷിച്ചിട്ടില്ല'. എന്നാണ് കല്ല്യാണി ട്വീറ്റ് ചെയ്തത്.

ആഗസ്റ്റ് 12നാണ് തല്ലുമാല തിയേറ്ററുകളില്‍ റിലീസായത്. ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍ അവറാന്‍, അദ്രി ജോ, ബിനു പപ്പു തുടങ്ങിയവരാണ് സിനിമയിലെ മറ്റു താരങ്ങള്‍. ആഷിക് ഉസ്മാനാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT