Film News

'കാലമേ ലോകമേ'; ചാള്‍സ് എന്റര്‍പ്രൈസസിലെ പുതിയ ഗാനം

ഉര്‍വ്വശി, ബാലു വര്‍ഗീസ്, കലയരസന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ സുഭാഷ് ലളിത സുബ്രഹ്‌മണ്യന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ചാള്‍സ് എന്റര്‍പ്രൈസസ്. ചിത്രത്തിലെ 'കാലമേ ലോകമേ' ഗാനം റിലീസ് ചെയ്തു. ബാലു വർഗ്ഗീസ്, ഭാനു പ്രിയ, കലൈയരസൻ, മൃദുല തുടങ്ങിയ താരങ്ങളാണ് ഈ ഗാന രംഗത്തുള്ളത്. സുഭാഷ് ലളിത സുബ്രഹ്മണ്യന്റെ വരികൾക്ക് സംഗീതം സംഗീതം നിർവഹിച്ചിരിക്കുന്നത് സുബ്രഹ്മണ്യൻ കെ വി ആണ്. അശോക് പൊന്നപ്പനാണ് ഈ പാട്ട് പ്രോഗ്രാം ചെയ്ത് ഒരുക്കിയിരിക്കുന്നത്. അശോക് പൊന്നപ്പനും ആശ പൊന്നപ്പനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

മുകുന്ദനുണ്ണി അസോസിയേറ്റ്‌സ്, വിചിത്രം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയ്, അച്ചു വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഉർവ്വശി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ പാ.രഞ്ജിത്ത് സിനിമകളിലൂടെ ശ്രദ്ധേയനായ കലൈയരസൻ ആദ്യമായി മലയാള സിനിമയിൽ അഭിനേതാവായി എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. നർമ്മ മുഹൂർത്തങ്ങളിലൂടെ മുന്നേറുന്ന ഒരു ഫാമിലി മിസ്റ്ററി ഡ്രാമയാണ് ചാള്‍സ് എന്റര്‍പ്രൈസസ്.

ചിത്രത്തിന്റെ രണ്ട് പാട്ടുകൾ നേരത്തെ പുറത്തിറങ്ങിയിരുന്നു. ഗുരു സോമസുന്ദരം, അഭിജ ശിവകല,സുജിത് ശങ്കര്‍, അന്‍സല്‍ പള്ളുരുത്തി, സുധീര്‍ പറവൂര്‍,മണികണ്ഠന്‍ ആചാരി,മാസ്റ്റര്‍ വസിഷ്ട്ട്, ഭാനു, മൃദുല, ഗീതി സംഗീതി,സിജി പ്രദീപ്, അജിഷ, ആനന്ദ്ബാല്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

രണ്ടാം വരവ് വെറുതെയാകില്ല; ശ്രദ്ധ നേടി 'മോഹിനിയാട്ടം' ഫസ്റ്റ് ലുക്ക്

തൃശൂരില്‍ സുരേഷ് ഗോപി ഫാക്ടര്‍ ഇനി വര്‍ക്കാകുമോ? POLLPOINT

ആശ്വാസമേകാത്ത ആശ്രയം; എന്താണ് ട്രോമ ബോണ്ടിംഗ്? POLLPOINT

The Roar just got Louder; 'കാട്ടാളൻ' മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കി ടി സീരീസ്

തിയറ്ററുകളിൽ പ്രദർശനം തുടർന്ന് 'അനോമി'; സക്സസ് ട്രെയ്‌ലർ പങ്കുവെച്ച് മോഹൻലാലും മമ്മൂട്ടിയും

SCROLL FOR NEXT