Kailash Actor Mission C Movie Poster  
Film News

ഒടിയനിലെ 'രവി'യെ ഭദ്രമാക്കി കയ്യടി നേടിയ കൈലാഷ്, പിന്തുണച്ച് വി.എ. ശ്രീകുമാര്‍

നടന്‍ കൈലാഷിനെതിരെ നടക്കുന്ന വ്യക്തിഹത്യയിലും സൈബര്‍ ആക്രമണത്തിലും പിന്തുണയുമായി സംവിധായകന്‍ വി.എ ശ്രീകുമാര്‍.

അഭിനയിക്കുന്ന വേഷത്തിന്റെ പേരില്‍ നേരിടുന്ന സൈബര്‍ ആക്രമണത്തെപ്പറ്റി അറിഞ്ഞു. പ്രത്യേകതരം മാനസികാവസ്ഥയുള്ള ഒരു ചെറുകൂട്ടമാണെന്ന് ശ്രീകുമാര്‍. മലയാളികളെ മൊത്തത്തില്‍ അപമാനിതരാക്കുന്ന ഇത്തരം അതിക്രമങ്ങള്‍ തുടരുന്നത്. ട്രോള്‍ എന്ന ശക്തമായ മാധ്യമത്തെ ദുരുപയോഗം ചെയ്യുന്ന അക്കൂട്ടരെ പരിഗണിക്കേണ്ടതേയില്ല. ഒടിയനിലെ 'രവി'യെ കയ്യടക്കത്തോടെ ഭദ്രമാക്കി കയ്യടി നേടിയ കൈലാഷ് എന്ന നടന്റെ ശേഷി ഞാന്‍ തിരിച്ചറിഞ്ഞതാണ്.

വി.എ ശ്രീകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പ്രിയപ്പെട്ട കൈലാഷ്,അഭിനയിക്കുന്ന വേഷത്തിന്റെ പേരിൽ നേരിടുന്ന സൈബർ ആക്രമണത്തെപ്പറ്റി അറിഞ്ഞു. പ്രത്യേകതരം മാനസികാവസ്ഥയുള്ള ഒരു ചെറുകൂട്ടമാണ്, മലയാളികളെ മൊത്തത്തിൽ അപമാനിതരാക്കുന്ന ഇത്തരം അതിക്രമങ്ങൾ തുടരുന്നത്. ട്രോൾ എന്ന ശക്തമായ മാധ്യമത്തെ ദുരുപയോഗം ചെയ്യുന്ന അക്കൂട്ടരെ പരിഗണിക്കേണ്ടതേയില്ല.ഒടിയനിലെ 'രവി'യെ കയ്യടക്കത്തോടെ ഭദ്രമാക്കി കയ്യടി നേടിയ കൈലാഷ് എന്ന നടന്റെ ശേഷി ഞാൻ തിരിച്ചറിഞ്ഞതാണ്. നടനെന്നതിനൊപ്പം സ്നേഹവും കരുതലുമുള്ള ഒരു മനസിനുടമയാണ് നീ എന്നെനിക്കറിയാം. ഈ അതിക്രമം നിന്നെ മുറിപ്പെടുത്തുന്നുണ്ടാവും എന്നുമറിയാം. ഇപ്പോൾ ഉണ്ടാകുന്നതിനെക്കാളൊക്കെ വലിയ പ്രതിബന്ധങ്ങളെ മറികടന്നാണ് കൈലാഷ് ഈ നിലയിൽ മലയാളസിനിമയിൽ നിൽക്കുന്നത്. ആ അതിജീവനത്തിന്റെ കരുത്തൊന്നു മാത്രം മതി, ഈ നിമിഷത്തെയും മറികടക്കാൻ.

കൈലാഷിന് ഐക്യദാർഢ്യം. ബെസ്റ്റ് ഓഫ് ലക്ക് ടീം മിഷൻ സി

വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന മിഷന്‍ സി എന്ന സിനിമയിലെ കാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് കൈലാഷിനെതിരെ സൈബര്‍ ആക്രമണമുണ്ടായത്. തോക്കേന്തി നില്‍ക്കുന്ന കമാന്‍ഡോയുടെ റോളിലായിരുന്നു കാരക്ടര്‍ പോസ്റ്റര്‍.

സകലകലാശാലക്ക് ശേഷം വിനോദ് ഗുരുവായൂര്‍ രചനയും സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ്'മിഷന്‍ സി'. അപ്പാനി ശരത്ത് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിലെ നായിക മീനാക്ഷി ദിനേശാണ്.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT