Film News

കുരിയാച്ചന്‍ ഇനി ആമസോണ്‍ പ്രൈമില്‍; ആഗസ്റ്റ് 4ന് റിലീസ്

പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ചിത്രം ആമസോണ്‍ പ്രൈമിലൂടെ ആഗസ്റ്റ് 4 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കും.

ജൂലൈ 7നാണ് കടുവ തിയേറ്ററിലൂടെ പ്രേക്ഷകരിലേക്ക് എത്തിയത്. ചിത്രത്തില്‍ കടുവാകുന്നേല്‍ കുരിയച്ചന്‍ എന്നാണ് പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേര്. ലിസ്റ്റിന്‍ സ്റ്റീഫനും സുപ്രിയ മേനോനുമാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. ലൂസിഫറിന് ശേഷം വിവേക് ഒബ്റോയ് എത്തുന്ന മലയാള ചിത്രം കൂടിയാണ് കടുവ. സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക.

ജിനു എബ്രഹാമാണ് കടുവയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പ്രീക്വലും സീക്വലും മനസിലുണ്ടെന്ന് ജിനു അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കടുവ ശരിക്കും പ്രീക്വലിനും സീക്വലിനും ഇടയ്ക്കുള്ള ചെറിയൊരു ഭാഗമാണെന്നും ജിനു പറഞ്ഞിരുന്നു.

റിലീസ് ചെയ്ത് ആറാം ദിവസത്തിനുള്ളില്‍ കടുവ 30 കോടിയാണ് ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും നേടിതയത്. നിലവില്‍ 40 കോടിയാണ് ചിത്രത്തിന്റെ ബോക്്‌സ് ഓഫീസ് കളക്ഷന്‍.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT