Film News

അവർക്ക് ഒരു വഴക്കായിരുന്നു വേണ്ടത്.. അവൻ യുദ്ധം തന്നെ കൊടുത്തു; പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രം കടുവ; ഷൂട്ടിംഗ് തുടങ്ങി

പൃഥ്വിരാജ് ഷാജി കൈലാസ് കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന കടുവയുടെ ചിത്രീകരണം ആരംഭിച്ചു. ചിത്രീകരണ വിവരം പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു . മുണ്ടക്കയം, കുമളി എന്നിവിടങ്ങളിലാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകൾ. പൃഥ്വിരാജും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

അവർക്ക് ഒരു വഴക്കായിരുന്നു വേണ്ടത്.. അവൻ ഒരു യുദ്ധം തന്നെ കൊടുത്തു.
പൃഥ്വിരാജ്

രതീഷ് അമ്പാട്ട് ചിത്രം തീര്‍പ്പ്, ജനഗണമനയുടെ മംഗലാപുരം ഷെഡ്യൂള്‍ എന്നിവ പൂര്‍ത്തിയാക്കിയാക്കിയാണ് പൃഥ്വിരാജ് കടുവയില്‍ ജോയിന്‍ ചെയ്യുന്നത് . ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന മാസ് ആക്ഷന്‍ എന്റര്‍ടെയിനറിന്റെ തിരക്കഥ ജിനു എബ്രഹാമാണ്. ഷാജി കൈലാസ് എട്ട് വര്‍ഷത്തിന് ശേഷം സംവിധാന രംഗത്തേയ്ക്ക് മടങ്ങിയെത്തുന്ന ചിത്രമാണ് കടുവ. 'മാസ്റ്റേഴ്സ്', 'ലണ്ടന്‍ ബ്രിഡ്ജ്'' എന്നീ സിനിമകളുടെ രചയിതാവും ആദം എന്ന സിനിമയുടെ സംവിധായകനുമാണ് സിനിമയുടെ തിരക്കഥാകൃത്തായ ജിനു എബ്രഹാം. അഭിനന്ദൻ രാമാനുജനാണ് ക്യാമറ. മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന യുവ പ്ലാന്ററുടെ റോളിലാണ് പൃഥ്വിരാജ്.

2020 ജൂലൈയില്‍ തീരുമാനിച്ചിരുന്ന സിനിമയുടെ ചിത്രീകരണം കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. സുരേഷ് ഗോപിയുടെ 250ാമത് സിനിമയുടെ നായക കഥാപാത്രത്തിന്റെ പേരും പ്രമേയവും പകര്‍ത്തിയതാണെന്ന വിവാദം സിനിമയെ കോടതിയിലെത്തിച്ചിരുന്നു . കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പേരില്‍ സിനിമയുടെ തിരക്കഥയും കോപ്പിറൈറ്റ് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തതാണെന്ന് കാണിച്ച് തിരക്കഥാകൃത്ത് ജിനു എബ്രഹാം കോടതിയെ സമീപിച്ചതോടെ കടുവാ സിനിമകള്‍ തമ്മിലുള്ള വിവാദമായി ഇത് മാറിയിരുന്നു. മുളകുപ്പാടം ഫിലിംസ് പ്രഖ്യാപിച്ച സുരേഷ് ഗോപി ചിത്രത്തെ പേരും പ്രമേയവും ഉപയോഗിക്കുന്നതില്‍ നിന്ന് കോടതി വിലക്കുകയും ചെയ്തു. ഒറ്റക്കൊമ്പനും കടുവയുമായി ഒരു ബന്ധവുമില്ലെന്ന് തിരക്കഥാകൃത്തും നിര്‍മ്മാതാവും അറിയിച്ചിരുന്നു.

'ആൽപ്പറമ്പിൽ ഗോപിയുടെ ലോകത്തെ അവതരിപ്പിച്ച് ദി വേൾഡ് ഓഫ് ഗോപി' ; മലയാളീ ഫ്രം ഇന്ത്യയിലെ പുതിയ ഗാനം പുറത്ത്

'ഇവന് പല ഫോബിയകളും ഉണ്ട് ഞാൻ പിന്നെ പറഞ്ഞു തരാം' : അൽത്താഫ് സലിം നായകനാകുന്ന മന്ദാകിനി ട്രെയ്‌ലർ

'ഞാൻ ഒരു വടക്കൻ സെൽഫിയുടെയും പ്രേമത്തിന്റെയും ഫാനാണ്' ; നിവിന്റെ സ്റ്റൈലിൽ എഴുതിയതാണ് ഗോപി എന്ന കഥാപാത്രമെന്ന് ഡിജോ ജോസ് ആന്റണി

'എല്ലാ ശക്തികളും ഒരു നല്ല നാളേക്ക് വേണ്ടി ഒന്നിക്കുന്നു' ; പ്രഭാസ് ചിത്രം കല്‍കി 2898 എഡിയുടെ പുതിയ റിലീസ് തീയതി പുറത്ത്

'ഇപ്പോൾ പറയേണ്ട വളരെ സ്ട്രോങ്ങ് ആയ വിഷയമാണ് പഞ്ചവത്സര പദ്ധതിയിലേത്' ; എന്റെ കഥാപാത്രം അത്ര നല്ലവനായ നന്മ മരം അല്ലെന്ന് സിജു വിൽ‌സൺ

SCROLL FOR NEXT