Film News

പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രം 'കടുവ'; ഷൂട്ടിങ്ങ് പുനരാരംഭിച്ചു

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയുടെ ചിത്രീകരണം പുനരാരംഭിച്ചു. കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്നാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് നിര്‍ത്തിവെച്ചത്. പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന മാസ് ആക്ഷന്‍ എന്റര്‍ടെയിനറിന്റെ തിരക്കഥ ജിനു എബ്രഹാമാണ്. മാസ്റ്റേഴ്‌സ്', 'ലണ്ടന്‍ ബ്രിഡ്ജ്'' എന്നീ സിനിമകളുടെ രചയിതാവും ആദം എന്ന സിനിമയുടെ സംവിധായകനുമാണ് സിനിമയുടെ തിരക്കഥാകൃത്തായ ജിനു എബ്രഹാം. ഷാജി കൈലാസ് എട്ട് വര്‍ഷത്തിന് ശേഷം സംവിധാന രംഗത്തേയ്ക്ക് മടങ്ങിയെത്തിയ ചിത്രം കൂടിയായിരുന്നു കടുവ.

അഭിനന്ദന്‍ രാമാനുജനാണ് ക്യാമറ. മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന യുവ പ്ലാന്ററുടെ റോളിലാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്.

കടുവയുടെ ആദ്യ ഷെഡ്യൂളിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് എലോണ്‍ എന്ന ചിത്രമാണ് സംവിധാനം ചെയ്തത്. 12 വര്‍ഷത്തിന് ശേഷം ഷാജി കൈലാസും മോഹന്‍ലാലും ഒരുമിച്ച ചിത്രമായിരുന്നു എലോണ്‍. അടുത്തിടെയാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയായത്.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT