Film News

'സ്വന്തം കാരവാനില്‍ വരും, ഡ്രൈവറുടെ ബാറ്റ, ഡീസല്‍ എല്ലാം അദ്ദേഹമെടുക്കും'; മമ്മൂട്ടിയെ തൊഴണമെന്ന് നിര്‍മ്മാതാവ് കെ രാജന്‍

മമ്മൂട്ടിയെ കുറിച്ച് മുതിര്‍ന്ന നിര്‍മ്മാതാവ് കെ രാജന്‍ നടത്തിയ പരാമര്‍ശം ചര്‍ച്ചയാവുന്നു. മുതല്‍ മന്നന്‍ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലായിരുന്നു രാജന്‍ മമ്മൂട്ടിയെ കുറിച്ച് സംസാരിച്ചത്. തമിഴ്‌നാട്ടിലെ സൂപ്പര്‍ താരങ്ങളുടെ പെരുമാറ്റത്തെ വിമര്‍ശിച്ച് കൊണ്ട് സംസാരിക്കവെ മമ്മൂട്ടിയെ കയ്യെടുത്ത് തൊഴാല്‍ തോന്നുമെന്നാണ് അദ്ദേഹം പറഞ്ഞത്.

കെ.രാജന്റെ വാക്കുകള്‍:

'മേക്കപ്പ് ചെയ്യാനുള്ള ആളെ ബോംബെയില്‍ നിന്ന് കൊണ്ടുവരണം. നിര്‍മ്മാതാക്കള്‍ എന്തു ചെയ്യും. തെരുവിലാകുന്ന അവസ്ഥയാണ്. ആര്‍ക്ക് വേണ്ടിയാണ് ഞങ്ങള്‍ പടം എടുക്കേണ്ടത്. ഒരു സിനിമ ചെയ്താല്‍ 10 ശതമാനമെങ്കിലും ലാഭം കിട്ടണം. പോട്ടെ, മുടക്ക് മുതല്‍ തിരിച്ചു കിട്ടണ്ടേ. അങ്ങനെ ഉണ്ടങ്കിലല്ലേ വീണ്ടും സിനിമ എടുക്കാന്‍ സാധിക്കു. നഷ്ടമില്ലെങ്കില്‍ ആ നിര്‍മ്മാതാവ് പടമെടുക്കും. നൂറ് പേര്‍ക്ക് ജോലി കിട്ടും. താരങ്ങള്‍ക്ക് ജോലി കിട്ടുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ല. തൊഴിലാളികള്‍ക്ക് ജോലി കിട്ടണം. അതാണ് മുഖ്യം.

ഇപ്പോള്‍ കാരവാന്‍ ഇല്ലാതെ പലര്‍ക്കും പറ്റില്ല. ഞാന്‍ എല്ലാവരെയും പറയുന്നില്ല. രജനി സാറൊക്കെ ഷോട്ട് കഴിഞ്ഞാലും അവിടെ തന്നെ ഇരിക്കും. ചിലര്‍ക്ക് ഫോണില്‍ സംസാരിക്കാന്‍ തന്നെ മണിക്കൂറുകള്‍ വേണം. ഇങ്ങനെയൊക്കെ കാണുമ്പോഴാണ് ഒരാളെ കയ്യെടുത്ത് തൊഴാന്‍ തോന്നുന്നത്. അയാള്‍ ഇവിടുത്ത് കാരനല്ല. കേരളക്കാരനാണ്. നമ്മുടെ സഹോദരനാട്ടുകാരന്‍. മമ്മൂട്ടിയെന്ന പേരില്‍ ഒരാളുണ്ട്. സൂപ്പര്‍ സ്റ്റാറാണ്. അദ്ദേഹം സ്വന്തം കാരവാനില്‍ വരും. തമിഴ്‌നാട്ടിലാണ് ഷൂട്ടെങ്കിലും ആ വണ്ടിയില്‍ വരും. ഡ്രൈവറുടെ ബാറ്റ, ഡീസല്‍ എല്ലാം അദ്ദേഹം തന്നെ എടുക്കും. അത് നിര്‍മ്മാതാവിന്റെ തലയില്‍ കൊണ്ടുവെക്കില്ല. ഇങ്ങനെ ഒരാളെ കയ്യെടുത്ത് തൊഴണോ വേണ്ടയോ.'

ലിറ്റില്‍ റെഡ് റൈഡിംഗ് ഹുഡിനൊപ്പം ആരോഗ്യകരമായ ഭക്ഷണശീലം പറഞ്ഞ് വായനോത്സവത്തിലെ പാചകസെഷന്‍

തിയറ്ററുകളിൽ മുന്നേറി മലയാളി ഫ്രം ഇന്ത്യ; രണ്ടാം ദിവസം പിന്നിട്ടപ്പോൾ നേടിയത് എട്ടു കോടിയിലധികം

ആസിഫ് അലിയ്ക്കൊപ്പം അനശ്വര രാജൻ; പ്രീസ്റ്റിന് ശേഷം പുതിയ ചിത്രവുമായി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം പൂജ

സിനിമയുടെ റിലീസിന് തലേദിവസം വരെ കാത്തുനിന്നത് എന്തിന്?; നിഷാദ് കോയയുടെ ആരോപണത്തിൽ പ്രതികരിച്ച് നിവിനും ലിസ്റ്റിനും ഡിജോയും

ഇനി കാണാൻ പോകുന്നത് വില്ലന്റെ കഥ; ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ചിത്രീകരണം ആരഭിച്ചു

SCROLL FOR NEXT