Film News

ഗുഡ് വൈബ്‌സ് ഫ്രം സിബിഐ സെറ്റ്; സേതുരാമയ്യര്‍ക്കൊപ്പമുള്ള ചിത്രവുമായി കെ മധു

സിബിഐ 5ന്റെ സെറ്റില്‍ നിന്നും മമ്മൂട്ടിക്കും അണിയറ പ്രവര്‍ത്തകര്‍ക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് സംവിധായകന്‍ കെ മധു. 2021 നവംബര്‍ അവസാനത്തോടെയാണ് സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നത്. അതിനിടയില്‍ മമ്മൂട്ടിക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ഷൂട്ടിങ്ങ് നിര്‍ത്തി വെക്കുകയും ചെയ്തു.

എറണാകുളത്തായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടന്നിരുന്നത്. ഷൂട്ടിങ്ങ് തുടങ്ങി ഒരു മാസത്തിന് ശേഷം സേതുരാമയ്യരിന്റെ ചിത്രം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. കെ മധു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ എസ് എന്‍ സ്വാമിയാണ്. എറണാകുളത്തിന് പുറമെ തിരുവനന്തപുരം, ഹൈദരാബാദ്, ഡല്‍ഹി എന്നിവടങ്ങളിലും ചിത്രീകരണം നടക്കും. ഒറ്റ ഷെഡ്യൂളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കാനിരിക്കെയാണ് മമ്മൂട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, ആശാ ശരത്ത് എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ഇവരെക്കൂടാതെ, സായിക്കുമാറും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. അഖില്‍ ജോര്‍ജാണ് സിബിഐ ഫൈവിന്റെ ഛായാഗ്രാഹകന്‍. സംഗീതം ജേക്‌സ് ബിജോയ്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT