Film News

'അഭിനയം അവസാനിപ്പിച്ചിട്ടില്ല, ആരെങ്കിലുമൊക്കെ സിനിമയിലേക്ക് വിളിക്കുമെന്ന് കരുതി പക്ഷേ വിളിച്ചില്ല'; ജ്യോതിർമയി

സിനിമയിൽ നിന്ന് ഇടവേളയെടുത്തതിനെക്കുറിച്ച് നടി ജ്യോതിർമയി. താൻ എവിടെയും പോയിട്ടില്ലെന്നും ആരും തന്നെ സിനിമയിലേക്ക് ക്ഷണിച്ചില്ലെന്നത് കൊണ്ടാണ് കരിയറിൽ ഇത്ര വലിയൊരു ഇടവേള സംഭവിച്ചത് എന്നും ജ്യോതിർമയി പറയുന്നു. സിനിമ ചെയ്യില്ലെന്ന് എവിടെയും പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് എനിക്ക് സിനിമകളൊന്നും വന്നില്ല. താൻ ഇനി സിനിമയിലേക്കില്ലെന്ന തെറ്റിദ്ധാരണമൂലമാകാം അത് സംഭവിച്ചതെന്നും ജ്യോതിർമയി വ്യക്തമാക്കി. ഏറെക്കാലത്തിന് ശേഷം മലയാള സിനിമയിലേക്ക് ജ്യോതിർമയി തിരിച്ചെത്തുന്ന ചിത്രമാണ് അമൽ നീ​രദിന്റെ സംവിധാനത്തിൽ എത്തിയ ബോ​ഗയ്ൻവില്ല. മമ്മൂട്ടി നായകനായി എത്തിയ ഭീഷ്മപര്‍വ്വത്തിന് ശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.

ജ്യോതിർമയി പറഞ്ഞത്:

ഞാൻ ഇവിടെ തന്നെയുണ്ടായിരുന്നു. ആരെങ്കിലുമൊക്കെ എന്നെ സിനിമയിലേക്ക് വിളിക്കും എന്ന് വിചാരിച്ചിരുന്നു. ആരും വിളിച്ചില്ല. ചിലപ്പോൾ അവർ വിചാരിച്ചിട്ടുണ്ടാവാം ഞാൻ ഇനി അഭിനയിക്കുന്നില്ല എന്ന്. പക്ഷേ ഇനി സിനിമ ചെയ്യില്ലെന്നോ അഭിനയിക്കില്ലെന്നോ തരത്തിലുള്ള ഒരു പ്രഖ്യാപനവും ഞാൻ എവിടെയും നടത്തിയിട്ടുണ്ടായിരുന്നില്ല. പക്ഷേ എന്തോ കാരണങ്ങൾ കൊണ്ട് എനിക്ക് സിനിമകളൊന്നും വന്നില്ല. വന്ന ഒന്നു രണ്ടു സിനിമകളിലെ കഥാപാത്രങ്ങൾ എനിക്ക് അത്ര ആവേശം തോന്നിയവയായിരുന്നില്ല. ആവേശം തോന്നുന്ന കഥാപാത്രങ്ങൾ സംഭവിച്ചാൽ ഇനിയും അഭിനയത്തിലേക്ക് വരുന്നതായിരിക്കും.

ജ്യോതിർമയിക്കൊപ്പം കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ഷറഫുദ്ദീൻ, വീണ നന്ദകുമാർ ശ്രിന്ദ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസും അമൽ നീരദുമാണ് ചിത്രത്തിൻ്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്. ഒരു സ്റ്റൈലിഷ് ആക്ഷൻ ചിത്രമായി ഒരുങ്ങുന്ന ചിത്രമാണ് ബോ​ഗയ്ൻവില്ല എന്നാണ് ട്രെയ്ലർ നൽകുന്ന സൂചന. ആദ്യമായാണ് കുഞ്ചാക്കോ ബോബനും അമൽ നീരദും ഒരു ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നത്. ഇയ്യോബിന്റെ പുസ്തകം, വരത്തൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ഫഹദും അമൽ നീരദും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. സുഷിന്‍ ശ്യാം സംഗീതം പകരുന്ന ചിത്രത്തിന്റെ ക്യാമറ ആനന്ദ് സി ചന്ദ്രനാണ്. എഡിറ്റിം​ഗ് നിർവഹിക്കുന്നത് വിവേക് ഹർഷനാണ്. ചിത്രം ഈ മാസം 17 ന് തിയറ്ററുകളിലെത്തും.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT