Film News

പാം ഡി ഓർ സ്വന്തമാക്കി ജൂലിയ ഡ്യുകോർണോ; 28 വർഷത്തിന് ശേഷം പുരസ്കാരം ലഭിക്കുന്ന രണ്ടാമത്തെ വനിത

ഫ്രഞ്ച് സംവിധായികയായ ജൂലിയ ഡ്യുകോർണോയുടെ 'റ്റിറ്റാൻ' എന്ന സിനിമ എഴുപത്തി നാലാമത് കാൻ ഫിലിം ഫെസ്റ്റിവെലിൽ പാം ഡി ഓർ പുരസ്‌കാരം സ്വന്തമാക്കി. കാൻ ഫിലിം ഫെസ്റ്റിവെലിന്റെ ചരിത്രത്തിൽ പാം ഡി ഓർ നേടുന്ന രണ്ടാമത്തെ വനിതയാണ് ഡ്യുകോർണോ. ദി പിയാനോ എന്ന ചിത്രത്തിന് 1993യിൽ ന്യൂസിലാൻഡ്കാരി ജെയിൻ ക്യാംപിയനാണ് പാം ഡി ഓർ കരസ്ഥമാക്കിയ ആദ്യ വനിത. മൂന്നാമതും, നാലാമതും അഞ്ചാമതും സ്ത്രീകൾ പാം ഡി ഓർ സ്വന്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് ഡ്യുകോർണോ പ്രതികരിച്ചു

ഹൊറർ-ത്രില്ലർ ജോണറിലുള്ളതാണ് ഡ്യുകോർണോ സംവിധാനം ചെയ്ത റ്റിറ്റാൻ. സെക്‌സും, വയലൻസും, സംഗീതവും ഇഴചേർന്ന റ്റിറ്റാൻ 2021ലെ ഏറ്റവും ഷോക്കിങായ സിനിമയെന്നാണ് ബിബിസി വിശേഷിപ്പിച്ചത്. 37വയസ്സുകാരിയായ ഡ്യുകോർണോയുടെ രണ്ടാമത്തെ ചിത്രമാണ് റ്റിറ്റാൻ.

2018ലെ കാൻ ഫിലിം ഫെസ്റ്റിവെലിൽ പ്രസിദ്ധ സംവിധായകരും അഭിനേതാക്കളും ഉൾപ്പടെ 82 സ്ത്രീകൾ സിനിമാ തിരഞ്ഞെടുപ്പിലെ വിവേചനത്തിനെതിരെ പ്രതിഷേധിച്ചിരുന്നു. ആ വർഷം പുരുഷന്മാർ സംവിധാനം ചെയ്‌ത 1645 സിനിമകൾ പാം ഡി ഓറിനായി ഷോർട് ലിസ്റ്റ് ചെയ്തപ്പോൾ സ്ത്രീകൾ സംവിധാനം ചെയ്‌ത 82 സിനിമകൾ മാത്രമായിരുന്നു തെരഞ്ഞെടുത്തത്. ഈ വർഷം ഫൈനൽ പട്ടികയിൽ വന്ന 24 സിനിമകളിൽ നാല് സിനിമകൾ മാത്രമാണ് സ്ത്രീകൾ സംവിധാനം ചെയ്തത്.

'ഡും ഡും ഡും'; 'ഇന്നസെന്‍റ് ' സിനിമയിലെ വീഡിയോ ഗാനം പുറത്ത്

ഗണപതിയും സാഗര്‍ സൂര്യയും പ്രധാന വേഷത്തില്‍; 'പ്രകമ്പനം' ഫസ്റ്റ് ലുക്ക്‌ റിലീസ് ചെയ്ത് കാർത്തിക് സുബ്ബരാജ്

'ആ സീനിന് പ്രചോദനം റിയൽ ലൈഫിൽ കണ്ട ഒരു സംഭവം'; നടനായും പോസ്റ്റർ ഡിസൈനറായും ഒരുപോലെ തിളങ്ങുമ്പോൾ... അരുൺ അജികുമാർ അഭിമുഖം

First Love gets a second chance; പ്രണയത്തിന്റെ ‘ഇത്തിരി നേരം', ട്രെയ്‌ലർ റിലീസ് ചെയ്തു

'ഭരണം എന്നതിനെ അധികാരമായി കാണുന്നില്ല'; ചലച്ചിത്ര അക്കാദമി ചെയർമാനായി ചുമതലയേറ്റ് റസൂൽ പൂക്കുട്ടി

SCROLL FOR NEXT