Film News

‘ഫാലിമി’യിലേക്ക് ആന്റണിക്ക് ഫാമിലി വേണം, ജൂഡ് ആന്റണിയുടെ നിര്‍മ്മാണം

THE CUE

നായകനെ അഭിനയിപ്പിച്ച വേറിട്ട കാസ്റ്റിംഗ് കോളുമായി ഫാലിമി എന്ന സിനിമയുടെ അണിയറക്കാര്‍. സംവിധായകന്‍ ജൂഡ് ആന്റണിയുടെ നിര്‍മ്മാണത്തില്‍ നിതിഷ് സഹദേവ് സംവിധാനം ചെയ്യുന്ന സിനിമയുടെ കാസ്റ്റിംഗ് കോള്‍ വീഡിയോയില്‍ ആന്റണി വര്‍ഗീസിനൊപ്പം ജാഫര്‍ ഇടുക്കിയുമുണ്ട്. സ്്റ്റുഡിയോയില്‍ ഫാമിലി ഫോട്ടോയെടുക്കാനെത്തുന്ന നായകന് വേണ്ടി അച്ഛന്‍ കഥാപാത്രം(45ഉം മുകളിലും), അമ്മ (40ഉം മുകളിലും)അപ്പൂപ്പന്‍ (60ഉം മുകളിലും) എന്നിവരെയാണ് ഫാലിമി ടീം അഭിനയിക്കാന്‍ ക്ഷണിക്കുന്നത്.

ജൂഡ് ആന്റണി ജോസഫ് സിനിമാസിനൊപ്പം സിട്രസ് പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ അരവിന്ദ് കുറുപ്പും നിര്‍മ്മാണ പങ്കാളിയാണ്. ഒരു കുഞ്ഞുഫാമിലി മുവീ എന്നാണ് ആന്റണി വര്‍ഗീസ് സിനിമയെ വിശേഷിപ്പിക്കുന്നത്. ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്, അജഗജാന്തരം എന്നീ സിനിമകള്‍ക്ക് ശേഷം ആന്റണി അഭിനയിക്കുന്ന ചിത്രവുമാണ് ഫാലിമി. അശ്വിന്‍ നന്ദകുമാര്‍ ആണ് ക്യാമറ. അങ്കിത് മേനോന്‍ സംഗീത സംവിധാനം. ആനന്ദ് മേനോന്‍ എഡിറ്റര്‍. ദില്‍ജിത് എം ദാസ് കലാസംവിധാനം. വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍ സൗണ്ട് ഡിസൈന്‍. ഹബീബ് റഹ്മാന്‍ സഹരചയിതാവ്. അഭിലാഷ് എം യു മുഖ്യസഹസംവിധാനം. 2020ലാണ് ചി്ത്രീകരണം.

പ്രളയം പ്രമേയമായ 2403 ഫീറ്റ് ആണ് ജൂഡ് ആന്റണിയുടെ പുതിയ സിനിമ. ടൊവിനോ തോമസ് ആണ് ഈ ചിത്രത്തില്‍ കേന്ദ്രകഥാപാത്രം.

ഷാ‍ർജ പുസ്തകമേളയ്ക്ക് നാളെ തുടക്കം

സെൻസർ ബോർഡിനും ചിരി നിർത്താനായില്ല!! 'ഇന്നസെന്‍റ് ' സിനിമയ്ക്ക് ക്ലീൻ യൂ സർട്ടിഫിക്കറ്റ്

'മികച്ച സിനിമ, നടീ നടന്മാർക്ക് ഏതെങ്കിലും കാരണം കൊണ്ട് അവാർഡ് നിഷേധിച്ചിട്ടുണ്ടോ?'; പ്രതിഷേധമറിയിച്ച് ശ്രീകാന്ത് ഇ.ജി

എന്ത്‌ കൊണ്ട് മമ്മൂട്ടി മികച്ച നടൻ? ഭ്രമയുഗത്തിലെ പ്രകടനത്തിന് അവാർഡ് നൽകിയതിനെക്കുറിച്ച് ജൂറി

ബാഡ്മിന്‍റൺ പ്രീമിയർ ലീഗ് ടൂർണമെന്‍റ് നവംബർ 16നും 23 നും

SCROLL FOR NEXT